Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുരപ്രിയം കാരണമാണ് മിക്കവരും ഡയറ്റിങ് പ്രാവർത്തികമാക്കുന്നതിൽ പരാജയപ്പെടുന്നത്.
എന്നാല്‍ ഇനി മുതല്‍ മധുരം കഴിച്ചുകൊണ്ട് ഡയറ്റിങ് നടത്താനാകുമെന്നതാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മധുരം കഴിച്ചാല്‍ മാത്രമോ ശരിയായി ഡയറ്റിങ് നടത്താനാകൂ എന്നാണ് വാഷിങ്ടണിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഡയറ്റിങ് നടത്താന്‍ നിങ്ങളുടെ തലച്ചോറാണ് ആദ്യം തീരുമാനിക്കേണ്ടത്. അധിക കലോറിയുള്ള ഭക്ഷണം കാണുമ്പോള്‍ ഇത് കഴിക്കരുത് എന്ന് നിങ്ങളുടെ തലച്ചോറ് നിങ്ങള്‍ക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ അതു കഴിക്കാതിരിക്കൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്.
തലച്ചോറിന് ഇത്തരം മുന്നറിയിപ്പുകള്‍ കൃത്യസമയങ്ങളില്‍ നല്‍കാനുള്ള ശേഷി ഉണ്ടാവണമെങ്കില്‍ ഇടയ്ക്കിടെ മധുരം കഴിച്ചുകൊണ്ടിരിക്കണമത്രേ. മധുരം കഴിക്കുന്നവരുടെ തലച്ചോറിന് കഴിച്ച ഭക്ഷണത്തെക്കുറിച്ച് നല്ല ഓര്‍മശക്തിയുണ്ടായിരിക്കും. വീണ്ടും ആഹാരം കാണുമ്പോള്‍ അതു കഴിക്കരുതെന്ന് നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്യും.
അതുകൊണ്ട് തന്നെ കഴിച്ച ഭക്ഷണത്തെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും ഓര്‍മയുണ്ടാകാന്‍ അല്‍പം മധുരം കഴിച്ചുകൊള്ളു. അങ്ങനെ ഡയറ്റിങ് നടത്തിയാല്‍ ഇരട്ടിഗുണം ഉണ്ടാകുമെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.
Leave a Reply