Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹിയിലെ സത്യനികെതനിലെ എക്കോ എന്ന ഈ റസ്റ്റോറന്റിലെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് സംസാരിക്കാനാകില്ല. നാല്‍പ്പത് സീറ്റുള്ള ഭംഗിയുള്ള ഈ റസ്റ്റോറന്റില്‍ ഇരുന്നു കഴിഞ്ഞാല്‍ മെനു നോക്കി നിങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം മേശപ്പുറത്തെ നോട്ട് പാഡില്‍ എഴുതാം.

ഭക്ഷണം വന്നു കഴിഞ്ഞാല്‍ പിന്നീട് വേണമെങ്കില്‍ മേശമേലിരിക്കുന്ന പ്ലക്കാടുകള്‍ ഉയര്‍ത്തിക്കാട്ടിയാല്‍ മതി ആളെത്തും. വെയിറ്റര്‍മാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒരോ ടേബിളിലും ചെറിയ ബള്‍ബുകള്‍ ഉണ്ട്. ഓരോ ആവശ്യങ്ങള്‍ക്കായി ജീവനക്കാരെ വിളിക്കാനാണിത്. സംഭവം വ്യത്യസ്തമാണെന്ന് തോന്നിയില്ലേ? ഇനി എന്തിനാണ് ഇങ്ങനെ ഒക്കെയെന്ന് ചോദിച്ചാല്‍, ഈ റസ്റ്റോറന്റിലെ ജീവനക്കാരെല്ലാം ബധിരരാണെന്നതാണ് കാരണം.
2015 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച എക്കോ, സുഹൃത്തുക്കളായ സാഹിബ് ശര്‍ണ, ശിവാനഷ് കണ്‍വാര്‍, ഗൗരവ് കണ്‍വാര്‍, സാഹില്‍ ഗുലാത്തി, പ്രതീക് ബാബര്‍, ക്ഷിതിജ് ബേല്‍ എന്നീ ആറു യുവാക്കളുടെ സ്വപ്നമായിരുന്നു.

മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഹോട്ടല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ ആദ്യം പോയത് നോയിഡ ഡെഫ് സൊസൈറ്റിയിലേയ്ക്കാണ്. കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സ്‌കൂളാണിത്. അവരാണ് ഇവര്‍ക്ക് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ സഹായിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ട പരിശീലനം നല്‍കി. അങ്ങനെയാണ് എക്കോ പ്രവര്‍ത്തനമാരംഭിക്കുന്നത്.

എക്കോയില്‍ തിരക്കൊഴിഞ്ഞ സമയമില്ല. പേരെടുത്തതോടെ സ്ഥാപനം ഏറ്റെടുത്ത് നടത്താന്‍ പല ഓഫറുകളും വന്നു. എന്നാല്‍ ഇതില്‍ യാതൊരുവിധ കോര്‍പ്പറേറ്റ് ഇടപെടലുകള്‍ക്കും ഇടം കൊടുക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നാണു ഇവര്‍ പറയുന്നത്. തങ്ങളുടെ സ്വപ്നം പോലെ ശാന്തമായ ഒരു സ്ഥലമായി എക്കൊയെ കൊണ്ട് പോകുക എന്നാണു ഇവരുടെ ആഗ്രഹം.
Leave a Reply