Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടില്‍ പല്ലികളുണ്ടാകുന്നത് പലര്‍ക്കും തലവേദനയാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നതും കാഷ്ഠിക്കുന്നതും പല വീട്ടിലും പതിവാണ്.
മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടുന്നതിനാല്‍ ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വര്‍ദ്ധനയുണ്ടാകും. അല്‍പ്പമൊന്നു ശ്രദ്ധവെച്ചാല്‍ പല്ലിശല്യം ഒഴിവാക്കാം.
ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും, ഇവയെ തിന്നാല്‍ പല്ലിയും എത്തും.
ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികള്‍ കാണപ്പെടുന്നത്. വാര്‍ഡോബുകളുടെ പിന്‍വശം, ഫര്‍ണിച്ചറുകളുടെ പിറക്, വാതിലിന്റെ പിന്‍വശം ഇവിടങ്ങളിലാണ് സാധാരണ പല്ലികളുണ്ടാകുക. ഈ സ്ഥലങ്ങള്‍ കൃത്യമായി വൃത്തിയാക്കിയാല്‍ പല്ലികളെ ഒരു പരിധിവരെ തുരത്താം.
കൂടാതെ വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ നമുക്ക് പല്ലികളെ തുരത്താം. പല്ലികളെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികളെ തുരത്തും. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.
പല്ലികളെ കൊല്ലാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും കൂടി ചേര്‍ന്ന മിശ്രിതം ചെറിയ ബോളുകളായി ചുരുണ്ടുക. ഈ ബോളുകള്‍ പല്ലി വരാന്‍ സാധ്യതയുള്ള ഇടങ്ങില്‍ കൊണ്ടുപോയി വയ്ക്കുക. ഇവ കഴിക്കുന്നതോടെ പല്ലികള്‍ ചാകും.
പല്ലികളെ കൊല്ലാനുള്ള മറ്റൊരുമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം കേട്ടാല്‍ പല്ലികള്‍ ഏഴ് അയലത്ത് പോലും വരില്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇടുക. പല്ലിശല്ല്യത്തിനൊരു പരിഹാരമാകും.
വെളുത്തുള്ളിയുടേതു പോലെ ഉള്ളിയുടെ മണവും പല്ലികള്‍ക്ക് അലര്‍ജിയാണ്. ഉള്ളി ജ്യൂസ് ഉണ്ടാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുക. പല്ലി ശല്യം ഒഴിവാക്കാനാകും.
പ്രകൃതി ദത്തമായി പക്ഷികളുടെ ഭക്ഷണമാണ് പല്ലികള്‍. അതുകൊണ്ട് തന്നെ പക്ഷികളുടെ സാനിധ്യം പല്ലികള്‍ ഭയക്കും. പക്ഷിതൂവലെടുത്ത് വീടിന്റെ ഭാഗങ്ങളില്‍ തൂക്കിയിട്ടാല്‍ പക്ഷികളുടെ സാനിധ്യമുണ്ടെന്ന് ഭയന്ന് പല്ലികള്‍ പമ്പ കടക്കും.
പല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. വളരെ അതുകൊണ്ട് തന്നെ തല്ല തണുത്ത വെള്ളം ഇവയുടെ മേല്‍ ഒഴിച്ചാല്‍ പിടഞ്ഞുവീഴും, തുടര്‍ന്ന് എടുത്ത് പുറത്തുകളയാം.
Leave a Reply