Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:25 am

Menu

Published on January 18, 2017 at 11:07 am

ഫ്രിഡ്ജില്‍ സൂക്ഷിച്ച കോഴിമുട്ട ഉപയോഗിക്കാമോ?

eggs-fridge-scientists-crack-age-old-argument-chilled-room-temperature

നമ്മുടെ വീട്ടില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു കോഴിമുട്ട. നേരമില്ലാത്ത നേരത്ത് വളരെ പെട്ടെന്നു തന്നെ കുട്ടികള്‍ക്കും മറ്റും തയ്യാറാക്കി നല്‍കുന്നതിന് സഹായകമാകുന്നതിനാലാണിത്. മിക്ക ആളുകളും ഇക്കാരണങ്ങള്‍ കൊണ്ട് കോഴിമുട്ട വീട്ടില്‍ വാങ്ങി സൂക്ഷിക്കാറാണ് പതിവ്. അതും ഫ്രിഡ്ജില്‍. എന്നാല്‍ ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന കോഴിമുട്ട ഉപയോഗിക്കാമോ?

ദിവസങ്ങളോളം കോഴിമുട്ട കേടുകൂടാതിരിക്കാനാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്തു കഴിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാമോ? ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമാണിത്. ഇക്കാര്യമറിയാതെയാണ് മിക്കവരും ഫ്രിഡ്ജില്‍ സൂക്ഷിച്ച കോഴിമുട്ട പാകം ചെയ്ത് ഉപയോഗിക്കുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് മുട്ടയുടെ സത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ സത്തുക്കള്‍ നഷ്ടപ്പെട്ട മുട്ട പാകം ചെയ്തു കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

eggs-in-fridge1

ഇത് എങ്ങനെയെന്ന് നോക്കാം. ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തേക്കെടുക്കുമ്പോള്‍ അവ മുറിയിലെ താപനിലയിലേക്ക് മാറും. ഈ സമയത്ത് മുട്ടയുടെ മുകള്‍ഭാഗം വിയര്‍ക്കുകയും ഇത് മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ കാരണമാകുകയും ചെയ്യും.

ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ടയിലെ മറ്റൊരു അപകടകരമായ കാര്യം സാല്‍മൊണെല്ല എന്ന ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കുന്നവയാണ്. അമിതമായ ചൂടും തണുപ്പും സഹിക്കാന്‍ കഴിവുള്ള ബാക്ടീരിയകളും ഉണ്ട്. അവയില്‍ സാല്‍മൊണെല്ല ടൈഫി എന്ന ബാക്ടീരിയകളാണ് മനുഷ്യനില്‍ ടൈഫോയിഡിന് കാരണമാകുന്നത്.

മുട്ടകളില്‍ ഉള്ള ഇത്തരം ബാക്ടീരിയകള്‍ നശിക്കുന്നില്ല. ഫ്രിഡ്ജിലെ താപനിലയില്‍ ഇവയ്ക്ക് വളരാനുമാകില്ല. ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ പ്രവര്‍ത്തനരഹിതരാവുന്ന ഇവ സാധാരണ താപനിലയിലെത്തുമ്പോള്‍ സാധാരണ രീതിയിലാകുന്നു.

മുട്ട മാത്രമല്ല ഫ്രിഡ്ജില്‍ വെച്ച ഏതൊരു ഭക്ഷണ സാധനവും അതേ പടി ഉപയോഗിക്കുന്നത് നന്നല്ല. കുറച്ച് നോരം പുറത്തെടുത്ത് വെച്ച ശേഷമേ ഇവ ഉപയോഗിക്കാവൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News