Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൃഗസ്നേഹം പലപ്പോഴും സമാനതകളില്ലാത്തതാണ്. തായ്ലാന്റില്‍ നടന്ന ഈ സംഭവവും അത് തന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.ഒഴുക്കില്‍പ്പെട്ട ആളെ രക്ഷിച്ച ഈ ആനക്കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.ആനകളെ പരിശീലിപ്പിക്കുന്ന ഡാറിക് തോംസണ്‍ എന്ന 42 കാരന്‍ പുഴയിലെ ഒഴുക്കില്‍ പെടുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആന .തായ്‌ലന്‍ഡിലെ ചിയാംഗ് മാഗിയിലെ എലിഫന്റ് നാച്വറല്‍ പാര്‍ക്കിലാണ് സംഭവം. പുഴയില്‍ നീന്തുകയായിരുന്ന ഡാറിക് താന്‍ ഒഴുക്കില്‍ പെട്ടതായി അഭിനനയിക്കുകയും തുടര്‍ന്ന് നിലവിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ആന രക്ഷയ്‌ക്കെത്തിയത്. ആന പുഴയിലേക്കിറങ്ങി ഡാറികിന്റെ അടുത്തെത്തി അദ്ദേഹത്തെ കരയിലേക്ക് കൂട്ടിക്കൊണ്ടു വന്നു.ഡാറിക് പരിശീലനം നല്‍കുന്ന ആനയുടെ പേര് ലിഹ എന്നാണ് . രക്ഷിക്കാനെത്തുമ്പോള്‍ ലിഹ തുമ്പിക്കൈ ഉയര്‍ത്തി ഡാറികിനെ എടുത്തുയര്‍ത്തുയര്‍ത്തുന്നത് വീഡിയോയിലുണ്ട്. ലിഹയെ ഇത്തരമൊരു പരിശീലനത്തിനായി താന്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് ഡാറിക് പറഞ്ഞു. അതിനായി അവളെ അടിക്കുക വരെ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും അവള്‍ തന്നോട് സ്‌നേഹമായിട്ടാണ് പെരുമാറുന്നതെന്നും ഡാറിക് പറഞ്ഞു. ടൂറിസ്റ്റ് വ്യവസായത്തിന് മുന്നോടിയായിട്ട് ആനകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം.
–
–
Leave a Reply