Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:51 am

Menu

Published on June 14, 2017 at 12:06 pm

ആ ഉമ്മ നല്‍കാതെ ശിവരാജു വിടില്ല; ആനയുടെ ദൃശ്യങ്ങള്‍ വൈറല്‍

elephant-kisses-his-trainer

ആളിത്തിരി ഗൗരവക്കാരനൊക്കെയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലെ ഉയരക്കേമനല്ലേ? എന്നാല്‍ ഈ ഗൗരവക്കാരന്റെയും അവന്റെ പാപ്പാന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

തന്നെ തളച്ച് പോകാനൊരുങ്ങുന്ന രണ്ടാം പാപ്പാന്‍ കണ്ണന് മുത്തം കൊടുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ തൃക്കടവൂര്‍ ക്ഷേത്രത്തിലെ ശിവരാജു എന്ന കൊമ്പന്‍. പാപ്പാന്‍ യാത്ര ചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു മുത്തം കൊടുക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരേറെയാണ്.

വൈകുന്നേരത്തെ ആഹാരം നല്‍കി മടങ്ങുന്നതിനിടയിലായിരുന്നു ആനയുടെ സ്‌നേഹപ്രകടനം. പോകട്ടേയെന്നുള്ള പാപ്പാന്റെ ചാദ്യത്തിനു തീറ്റയെടുക്കുന്നതിനിടയിലും തലകുലുക്കി ശിവരാജ് മറുപടി നല്‍കുന്നതും വിഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചെരിച്ചു ചെരിഞ്ഞു നിന്നു പതിവു മുത്തം.

311 സെ.മീ ഉയരമുള്ള തൃക്കടവൂര്‍ ശിവരാജു കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നാണ്. സഹ്യപുത്രന്മാരുടെ തനത് അംഗോപാംഗലക്ഷണത്തികവുകള്‍ ഇവനില്‍ കാണാം. കൊല്ലം ജില്ലയിലെ വിഖ്യാതമായ തൃക്കടവൂര്‍ ക്ഷേത്രത്തില്‍ നടക്കിരുത്തപ്പെട്ട ആനയാണിത്.

കോന്നി ആനക്കൂട്ടില്‍ നിന്നാണ് ശിവരാജു തൃക്കടവൂരിലേക്ക് എത്തുന്നത്. കോന്നി റേഞ്ചിന് കീഴില്‍ അട്ടത്തോട് ഭാഗത്തെ കാട്ടില്‍ ഒരു പഴങ്കുഴിയില്‍ വീണ ആനക്കുട്ടിയാണ് ഇന്നത്തെ ശിവരാജു. ഏകദേശം അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News