Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:40 pm

Menu

Published on September 11, 2015 at 2:24 pm

സെപ്തംബര്‍ 28ന് ലോകം അവസാനിക്കും…?

end-of-the-world-fears-sparked-by-blood-moon-and-meteor-strike-prophecy

സെപ്തംബര്‍ 28ന് ലോകം അവസാനിക്കുമെന്ന്  മതപുരോഹിതന്‍മാരുടെ പ്രവചനം.ഈ മാസം അവസാനത്തോടെ ലോകം അവസാനിക്കുമെന്നാണ് ഇവരുടെ പ്രവചനം.ഒരു സംഘം ക്രിസ്റ്റ്യന്‍ പുരോഹിതന്‍മാരാണ് ഈ പ്രവചനം.സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും (ബ്ലഡ് മൂണ്‍). ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.

സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും അതിനാല്‍ ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായ നാലാം ചന്ദ്രഗ്രഹണമാണിതെന്നും (ചുവന്ന ചന്ദ്രൻ) ഇത് ശുഭസൂചനയല്ലെന്നും പറയുന്നു. 2014 ഏപ്രിലിനു ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. ഇതിനാല്‍ തന്നെ ശക്തമായ ഉല്‍ക്കവീഴ്ച ഉണ്ടാകാം. ഛിന്നഗ്രഹങ്ങള്‍ വീണ് ഭൂമി തകര്‍ന്നേക്കാമെന്നും പ്രവചിക്കുന്നു. സെപ്തംബര്‍ 22നും 28നും ഇടയിലുള്ള ദിവസങ്ങളിൽ അത്യാപത്തുകൾ സംഭവിക്കാം.

നാല് തുടര്‍ച്ചായ ചന്ദ്രഗ്രഹണം, 6 പൂര്‍ണചന്ദ്രന്മാര്‍ എന്നിവ ദൃശ്യമാകുന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഒരു വിഭാഗം പുരോഹിതൻമാർ പ്രവചിക്കുന്നത്. ബൈബിളിലെ കണക്കുകൾപ്രകാരം 2:20, റിവെലേഷന്‍ 6:12 എന്നീ ഭാഗങ്ങളിൽ ലോകാവസാനത്തെ കുറിച്ചാണ് പറയുന്നത്. ബ്ലഡ് മൂണും തുടർന്നുള്ള ദുരന്തങ്ങളും ബൈബിളിൽ പറയുന്നുണ്ട്. യേശു തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇതെന്നും വിശ്വസിക്കുന്നു.

എന്നാൽ മതപുരോഹിതരുടെ ഈ  പ്രവചനം പാടെ  തള്ളിയിരിക്കുകയാണ് നമ്മുടെ ശാസ്ത്ര ഗവേഷകർ .മതപുരോഹിതൻമാരുടെ ഇത്തരം പ്രവചനങ്ങളിൽ ഭയക്കരുതെന്നാണ് ശാസ്ത്രലോകം നിർദ്ദേശിച്ചിരിക്കുന്നത്. സപ്തംബര്‍ 27, 28 നു ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരും. എന്നാല്‍ അന്നേദിവസം ഭൂകമ്പം, അഗ്‌നിപര്‍വതം, ഉല്‍ക്കാവീഴ്ച ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്നും മറിച്ചുള്ള പ്രവചനങ്ങള്‍ തെറ്റാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. നാസയടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നുവരെ  ഇതിനെതിരെ ശക്തമായ എതിര്‍കുറിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്.എന്തായാലും നമുക്ക് കാത്തിരുന്നു കാണാം ലോകം അവസാനിക്കുമോ ഇല്ലയോ എന്ന്.

കടപ്പാട് : മനോരമ ന്യൂസ്‌ 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News