Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:37 pm

Menu

Published on June 25, 2015 at 4:27 pm

മെസഞ്ചർ ഉപയോഗിക്കാം ഫേസ്ബുക്ക് അക്കൗണ്ട്‌ ഇല്ലാതെ തന്നെ

facebook-messenger-no-longer-needs-a-facebook-account

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെയും മെസഞ്ചർ ഉപയോഗിക്കാവുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മെസേജിങ് രംഗത്തെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഫേസ്ബുക്ക് .ഉപഭോക്താക്കൾക്ക് അവരുടെ ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം ഫോൺ നമ്പർ എന്നിവ മാത്രം ഉപയോഗിച്ച് മെസഞ്ചറിൽ സൈൻ അപ് ചെയ്യാനുള്ള സംവിധാനമാകും ഇത്. യുഎസ്, കാനഡ, പെറു, വെനസ്വലേ തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിക്കുന്ന സംവിധാനം അധികം താമസിയാതെ മറ്റു രാജ്യങ്ങളിലുമെത്തും. ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്ത എന്നാൽ മെസഞ്ചർ ഉപയോഗിക്കാൻ ആഗ്രഹമുള്ള വ്യക്തികളെ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

മെസഞ്ചർ ഉപഭോക്താക്കൾക്കായി നേരത്തെയും നിരവധി പുത്തൻ ആശയങ്ങൾ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഫ്രണ്ട് ടു ഫ്രണ്ട് പേയ്മെൻറ്സ്, ലൊക്കേഷൻ ഷെയറിങ് സംവിധാനം, ഇമേജസും സൗണ്ട് ക്ലിപ്സും അയക്കാനായി ആപ് പ്ലാറ്റ്ഫോം വീഡിയോ കാളിങ് തുടങ്ങിയവയായിരുന്നു അവ. സ്വതന്ത്രമായി നിലനിന്നിരുന്ന മെസഞ്ചറിനെ 2011ലാണ് ഫേസ്ബുക്കുമായി ബന്ധിപ്പിച്ചത്. ഇതിനുശേഷം മെസഞ്ചർ ഉപയോഗിക്കുന്നവർക്കെല്ലാം ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News