Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:48 am

Menu

Published on December 16, 2015 at 3:48 pm

ഫേസ്ബുക്ക് വ്യാജന്മാർ ജാഗ്രതൈ…..!!

facebook-modifies-its-real-name-policy-gets-friendlier-to-adopted-names

ഫേസ്ബുക്ക് വ്യാജന്മാർ ജാഗ്രതൈ ….നിങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഫേസ്ബുക്ക് ഒരുങ്ങുന്നു . നിങ്ങള്‍ക്ക് ഫേസ്ബുക്ക് അനുവദിക്കാത്ത പേര് വേണമെങ്കില്‍ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനുള്ള ടൂളാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ഇത് ലഭിക്കുക. എന്നാല്‍ ഈ അവസരം ഒരിക്കലും തന്‍റെ യഥാര്‍ത്ഥ ഐഡന്‍റിറ്റി ഒളിച്ചുവയ്ക്കാന്‍ ഉപയോക്താവിന് അവസരം നല്‍കില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. എന്നാല്‍ ഉപയോക്താവിന് പേരിന് ഒപ്പം അഡോപ്റ്റഡായിട്ടുള്ള നാമങ്ങള്‍ ഉപയോഗിക്കാം. സൈബര്‍ ബുള്ളിങ്ങിനും, വ്യജന്മാര്‍ക്കും വലിയ തിരിച്ചടിയാണ് ഫേസ്ബുക്ക് റിയല്‍ നെയിം പോളിസി വരുത്തിയത്. എന്നാല്‍ ഇതില്‍ ചില നല്ല അക്കൌണ്ടുകള്‍ക്കും പ്രശ്നം നേരിട്ടിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. വിശ്വസ്തമായ ഒരു ഇടം എന്ന നിലയില്‍ ഫേസ്ബുക്കിനെ കൂടുതല്‍ നല്ല ഇടമാക്കുക എന്നതാണ് കമ്പനിയുടെ അധികൃതര്‍ ആഗ്രഹിക്കുന്നത് എന്നാണ് നേരത്തെ തന്നെ ഫേസ്ബുക്ക് റിയല്‍ നെയിം പോളിസിയെക്കുറിച്ചുള്ള വിശദീകരണം.

Loading...

Leave a Reply

Your email address will not be published.

More News