Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2017 ഓടെ ഫേസ്‌ബുക്ക് അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോട്ടുകൾ. പ്രിന്‍സ്ടണ്‍ നടത്തിയ പഠനമനുസരിച്ച് മൈ സ്‌പേസ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിനു ഉണ്ടായ സമാന അവസ്ഥയായിരിക്കും ഫേസ്‌ബുക്കിനെയും കാത്തിരിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.300 മില്ല്യണ്‍ ഉപഭോക്താക്കളുമായി ഒരു ഘട്ടത്തില്‍ മൈ സ്‌പേസ് ഗൂഗിളിനെ പോലും പിന്നിലാക്കിയിരുന്നു. മൈ സ്‌പേസിന്റെ പതനവും ഗവേഷകര്‍ ഇത് പോലെ പ്രവചിച്ചിരുന്നു. അന്ന് ഉപയോഗിച്ച അതെ ഗണിത സിദ്ധാന്തങ്ങള്‍ തന്നെയാണ് ഫേസ്‌ബുക്കിന്റെ കാര്യത്തിലും പ്രിന്‍സ്ടണ്‍ ഉപയോഗിച്ചിരിക്കുന്നത്.വളര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവസ്ഥയില്‍ തന്നെ ഫേസ്‌ബുക്കിനു ഉപഭോക്താക്കളെ നഷ്ടമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Leave a Reply