Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളില്‍ ബോസ്നിയക്കെതിരെ അര്‍ജന്‍റീന വിജയം നേടി.ആദ്യമായി ലോകകപ്പ് കളിക്കുന്ന ബോസ്നിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അര്‍ജന്റീന തോൽപ്പിച്ചത്. 65 ാം മിനിറ്റിൽ മെസി നേടിയ ഗോളാണ് അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്.മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ബോസ്നിയ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. കളി തുടങ്ങി മൂന്നാം മിനിട്ടില്‍ ബോസ്നിയന്‍ ഗോളി കൊലാസിനിച്ച് സെല്‍ഫ് ഗോളിലൂടെ അര്‍ജന്റീനയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചു.താര സമ്പന്നമായ അര്‍ജന്‍റീനക്ക് ലോകകപ്പിലെ കന്നിക്കാരായ ബോസ്നയക്കെതിരെ രണ്ടാം ഗോള്‍ നേടാന്‍ ഒരു മണിക്കൂറാണ് വേണ്ടി വന്നത്. ഒരു ഗോള്‍ നേടുകയും അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്ത മെസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ 2-1
Leave a Reply