Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 5:08 pm

Menu

Published on April 28, 2015 at 1:58 pm

വിരലുകൾ നോക്കി നിങ്ങളുടെ സ്വഭാവം പ്രവചിക്കാം

fingers-length-reveals-your-personality

വിരലുകൾ നോക്കി നിങ്ങളുടെ സ്വഭാവം പ്രവചിക്കാം.വിരലുകളുടെ വലിപ്പം നോക്കിയാൽ ഒരാളുടെ സ്വഭാവത്തെ കുറിച്ചറിയാനാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്.ചൂണ്ടുവിരൽ, ,മോതിരവിരൽ എന്നിവയുടെ വലിപ്പം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്ഥ ഒക്കെ അറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത് .ഈ വിരലുകളുടെ വലിപ്പത്തിൻറെ ഏറ്റക്കുറച്ചിലുകൾ എങ്ങനെയാണ് ഒരാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

മോതിരവിരലും ചൂണ്ടുവിരലും ഒരുപോലെ വലിപ്പമുള്ളവർ

ഇവർ സത്യസന്ധമായി സ്നേഹിക്കുന്നവരായിരിക്കും.ഏറ്റുമുട്ടലുകൾ,തർക്കങ്ങൾ എന്നിവയിലൊന്നും ഏർപ്പെടാത്ത ഇക്കൂട്ടർ വളരെയധികം സമാധാനപ്രിയരായിരിക്കും.പങ്കാളികളെ കുറിച്ച് കരുതലുള്ളവരായിരിക്കും.പങ്കാളികളുമായി സ്നേഹത്തോടെ ഇടപഴുകുന്ന സ്വഭാവക്കാരായിരിക്കും ഇവർ. പൊതുവെ ഇവർ സാമാധനപ്രിയരായിരിക്കും.

finger1

മോതിരവിരലിന് നീളം കൂടുതലുള്ളവർ
വളരെയധികം സൗന്ദര്യമുള്ളവരായിരിക്കും ഇത്തരക്കാർ.എതൊരാളുകളുടെയും ഹൃദയം കവരാനുള്ള ആകർഷണീയത ഇവരുടെ പ്രത്യേകതയാണ്.പണം ഉണ്ടാക്കുന്നതിൽ മിടുക്കുള്ളവരായിരിക്കും.എത്ര വലിയ പ്രശന്ങ്ങളിലും എളുപ്പത്തിൽ പരിഹാരമുണ്ടാക്കാനുള്ള കഴിവ് ഇവർക്കുണ്ടായിരിക്കും. ഏത് പ്രതിസന്ധികളേയും ധൈര്യപൂർവം നേരിടാൻ കഴിവുള്ളവരാണിവർ.അമിത ഉത്സാഹം കാണിക്കുന്ന ഇവർ നല്ലപോരാളികളാകാനും എഞ്ചിനിയറിംഗ് പോലുള്ള മേഖലകളിൽ തിളങ്ങാനും കഴിവുറ്റ സൈദ്ധാന്തികരാകാനും സാധ്യതകളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

finger (1)

മോതിരവിരൽ ചൂണ്ടുവിരളിനേക്കാൾ ചെറുതായിട്ടുള്ളവർ

ഇവർ പൊതുവെ അഹങ്കാരികളും ആത്മപ്രശംസ ഇഷ്ടപ്പെടുന്നവരുമായിരിക്കും.സ്നേഹം പ്രകടിപ്പിക്കാൻ മുൻകൈ എടുക്കാത്ത ഇവർ തിരിച്ച് സ്നേഹം കിട്ടാൻ ആഗ്രഹമുള്ളവരായിരിക്കും.ഏകാന്തത ഇഷ്ടപ്പെടുന്ന ഇവർ ആരാലും ശല്യപ്പെടുത്തുന്നത് ഇഷ്ടമില്ലാത്തവരാണ്.

 

Fingers1

 

 

Loading...

Comments are closed.

More News