Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 2:25 pm

Menu

Published on February 15, 2016 at 5:24 pm

വായ്പ്പുണ്ണ് അസഹനീയമോ? പ്രതിവിധി ഭക്ഷണത്തിലൂടെ …!!!

food-cure-mouth-ulcer

വായ്പ്പുണ്ണ് അഥവാ മൗത്ത് അൾസറിന് ഒരു സ്ഥിരം പരിഹാരമില്ലെങ്കിലും ചില ഭക്ഷണങ്ങൾ മൗത്ത് അൾസർ വരാതിരിക്കാൻ സഹായകമാണ്. വൈറ്റമിന്‍ ബിയുടെ കുറവാണ് പ്രധാനമായും ഈ പ്രശ്‌നമുണ്ടാക്കുന്നതെന്നു പറയാം.

➤ വൈറ്റമിന്‍ ബി ഗുളികകളോ ഇവയടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുക.മീൻമുട്ട, കക്ക, സോയാ മില്‍ക്, കഞ്ഞിവെള്ളം എന്നിവ മൗത്ത് അള്‍സര്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

➤ അയേണ്‍ അടങ്ങിയ ചീര, ചിക്കന്‍ ലിവര്‍, ബീഫ്, എള്ള്, മത്തങ്ങ, ബ്രൊക്കോളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയും വായ്പ്പുണ്ണിന് പരിഹാരമാകുന്ന ഭക്ഷണങ്ങളാണ്.

➤ ഫോളിക് ആസിഡിന്റെ കുറവ് വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. ചീര, ലെറ്റൂസ്, ശതാവരി, ഗ്രീന്‍പീസ്, ടര്‍ണിപ് തുടങ്ങിയവ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. കരിക്കിൻ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാർഗമാണ്.

➤ ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ, പഴം തുടങ്ങിയവ മൗത്ത് അള്‍സര്‍ മാറാനും വരാതിരിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്.

➤ വായ്പുണ്ണുള്ളവര്‍ ഇത്തരം ആഹാരക്രമങ്ങള്‍ പാലിയ്ക്കുന്നത് അസുഖം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News