Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 9:02 pm

Menu

Published on August 29, 2017 at 2:09 pm

നിങ്ങൾ ഭക്ഷണം പത്രക്കടലാസിൽ പൊതിയാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ..

food-wrapping-in-newspaper-health-issue

പണ്ടുതൊട്ടേ നമ്മളിൽ പലർക്കുമുള്ള ഒരു ശീലമാണല്ലോ ഭക്ഷണം കടലാസിൽ പൊതിയുന്നത്. അതും പലപ്പോഴും ഒരു കഷ്ണം പത്രത്തിന്റെ പേജിൽ. ഇനി അലൂമിനിയം ഫോയിൽ ഉണ്ടെങ്കിൽ തന്നെ അത് തീർന്നാൽ ഉടൻ ഒരു പത്രം എടുത്ത് അതിൽ ഭക്ഷണം പൊതിയും.

പലപ്പോഴും തട്ടുകടകളിൽ നിന്നും മറ്റുമൊക്കെ പല ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അതും പൊതിഞ്ഞു തരിക പത്രക്കടലാസിൽ ആയിരിക്കും. റോഡരികിൽ നിന്നും പത്രക്കടലാസുകളിൽ പൊതിഞ്ഞ എത്ര വടയും പൂരിയുമൊക്കെ നമ്മൾ തിന്നു കാണും. എന്നാൽ ഭക്ഷണപദാർത്ഥങ്ങൾ പത്രക്കാലാസിൽ ഇങ്ങനെ പൊതിയുന്നത് ശരീരത്തിന് അത്ര നല്ലതല്ല എന്നു പഠനങ്ങൾ പറയുന്നു.

ഭക്ഷണ സാധനങ്ങള്‍ ന്യൂസ്പേപ്പര്‍ ഉപയോഗിച്ച് പൊതിയുന്നത് അപകടകരമാണെന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി & സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) വെളിപ്പെടുത്തിയിട്ടുണ്ട്.

പത്രത്താളുകളിലെ മഷി ആരോഗ്യത്തിന് ഹാനികരമായ ജൈവസക്രിയമായ പദാര്‍ഥങ്ങള്‍ കൊണ്ട് നിര്മിച്ചിട്ടുള്ളതിനാൽ ഇവ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും എന്നാണു എഫ്.എസ്.എസ്.എ.ഐയുടെ അഭിപ്രായം.

അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ ശരീരത്തിന് ദോഷകരമായി വന്നേക്കാവുന്ന ഒട്ടനവധി നിറങ്ങളും പേപ്പറും മഷിയും സംരക്ഷിക്കാനുപയോഗിക്കുന്ന രാസപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടാവും. ഒപ്പം പഴകിയ പേപ്പറുകൾ പല സ്ഥലത്തും കിടന്ന് അണുബാധയും മറ്റും വരാനുമുള്ള സാധ്യതയും അധികമാണ്.

കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞർ എന്നിവർക്ക് ഇത്തരത്തിൽ പത്രത്താളുകളിൽ പൊതിഞ്ഞ ഭക്ഷണം കൊടുക്കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. കഴിവതും അലൂമിനിയം ഫോയിൽ അല്ലെങ്കിൽ വൃത്തിയുള്ള പാത്രങ്ങൾ ഭക്ഷണം വെക്കാനായി ശീലമാക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News