Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തില്‍ ഒരിക്കല്‍പോലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാത്തവരില്ല. എല്ലാവരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നില്ല എന്നുമാത്രം. സ്ട്രെസ് സര്‍വ്വസാധാരണ മാണെങ്കിലും അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല.സ്‌ട്രെസിന് ജോലിയും വ്യക്തിപരമായ പ്രശ്‌നങ്ങളും ജീവിതശൈലികളുമടക്കം പല കാരണങ്ങളുമുണ്ട്. സ്‌ട്രെസിന് ഭക്ഷണങ്ങളും ഒരു പരിധി വരെ കാരണമാകുമെന്നറിയാമോ?അത്തരം ചില ഭക്ഷണങ്ങളാണ്…..
സോഡിയം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ സ്‌ട്രെസുണ്ടാക്കുന്നവയാണ്. ഇത് ബിപി കൂട്ടും.
എനര്‍ജി ഡ്രിങ്കുകളില്‍ കഫീന്‍, ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്‌ട്രെസിനു കാരണമാകും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
സ്‌ട്രൈസ് കുറയ്ക്കാന്‍ ചോക്ലേറ്റ്, മിഠായികള്‍ തുടങ്ങിയവ കഴിയ്ക്കുന്നവരുണ്ട്. ഇവ രകത്തിലെ ഷുഗര്‍ തോതുയര്‍ത്തും. സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.
റിഫൈന്‍ഡ് ഷുഗര്‍ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.
റിലാക്‌സ് ചെയ്യാനാണ് പലരും മദ്യം കഴിയ്ക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഇത് സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് കാരണമാകും.
കാപ്പി സ്‌ട്രെസുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ കഫീനാണ് വില്ലന്‍. ഇത് ബിപി കൂട്ടും, ഹാര്‍ട്ട് ബീറ്റുയര്‍ത്തും.
എരിവും മസാലകളും അടങ്ങിയ ഭക്ഷണങ്ങളും സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
Leave a Reply