Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:29 am

Menu

Published on March 17, 2016 at 5:42 pm

സൗദിയിൽ ആദ്യമായി എത്തുന്ന തൊഴിലാളികള്‍ക്ക് എയര്‍പോര്‍ട്ടില്‍നിന്ന് സൗജന്യ സിം നല്‍കും

free-sim-cards-on-arrival-for-immigrant-workers-in-saudi

സൗദി: സൗദിയില്‍ ആദ്യമായി എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ സൗദി വിമാനത്താവളങ്ങളില്‍ വെച്ച് സൗജന്യമായി മൊബൈല്‍ സിം കാര്‍ഡ് ലഭൃമാകും. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ പാസ്‌പോര്‍ട്ട് കാണിച്ചാലാണ് സിം കാര്‍ഡ് ലഭിക്കുക.വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന തൊഴില്‍ വകുപ്പിന്റെ പ്രത്യേക കൗണ്ടറുകള്‍ വഴിയാണ് ഔദ്യോഗിക ടെലികോം കമ്പനിയായ എസ്.ടി.സിയുടെ സിം കാര്‍ഡ് ലഭ്യമാവുക.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ഡോ.മുഫര്‍റജ് ഹഖബാനി നിര്‍വഹിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും ആദ്യമായി സൗദിയില്‍ എത്തുന്നവര്‍ക്ക് സ്‌പോണ്‍സറെയോ ബന്ധുക്കളെയോ വിളിക്കുന്നതിനു നേരിട്ടിരുന്ന ബുദ്ധിമുട്ട് ഒഴിവായി. വൈകാതെ തന്നെ ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളില്‍ പദ്ധതി ആരംഭിക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

പുതിയ സിം കാര്‍ഡിലൂടെ സൗദി അറേബ്യയിലെ അടിസ്ഥാന തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള എസ്.എം.എസുകളും തൊഴിലാളികള്‍ക്ക് ലഭിക്കും. ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു, ബംഗ്ലാ, തുര്‍കി, അറബി ഭാഷകളിലാണ് എസ്.എം.എസ് ലഭിക്കുക. തൊഴില്‍ വകുപ്പുമായും പൊലിസുമായും ബന്ധപ്പെടാനുള്ള നമ്പരും എസ്.എം.എസ് വഴി ലഭ്യമാകും. തൊഴിലാളികളും മന്ത്രാലയവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അന്യരാജ്യത്ത് വന്നിറങ്ങുന്ന ഒരാള്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുക എന്ന മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് ഡോ. ഹഖബാനി വ്യക്തമാക്കി

Loading...

Leave a Reply

Your email address will not be published.

More News