Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:44 am

Menu

Published on July 31, 2015 at 10:47 am

ചുംബനം പുകവലിയേക്കാള്‍ അപകടകരം; കാൻസർ സാധ്യതയുണ്ടാക്കും

french-kissing-creates-greater-risk-of-head-and-neck-cancer-than-smoking

ന്യൂഡൽഹി: ചുംബിക്കുന്നത് പുക വലിക്കുന്നതിനേക്കാള്‍ അപകടകരമെന്ന്   കണ്ടെത്തൽ .ലണ്ടനിലെ ഒരു കൂട്ടം യുവഡോക്ടര്‍മാരാണ് ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍.ലിപ് ലോക് ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആസ്‌ട്രേലിയന്‍ ഹെഡ് ആന്റ് നെക്ക് സര്‍ജന്‍ ഡോ. മഹിബാന്‍ ആണ് പുതിയ കണ്ടെത്തൽ നടത്തിയത് .നിരന്തരമായി ഇത്തരത്തില്‍ ചുംബിക്കുന്നവരില്‍ ‘ഹ്യൂമന്‍ പാപ്പിലോമ വൈറസ്’ എന്ന വൈറസ് വേഗത്തില്‍ പകരുമെന്നും ഹ്യൂമന്‍ പാപ്പിലോ ശെവറസ് ബാധിച്ചവരില്‍ 250 മടങ്ങ് അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.ഓറല്‍ ഹ്യൂമന്‍ പാപ്പിലോ വൈറസ് കഴുത്തിലെയും തലയിലെയും മറ്റും അര്‍ബുദങ്ങളിലേക്ക് നയിക്കുന്നത്.  തലയില്‍ കാന്‍സര്‍ ബാധിതരില്‍ ഏഴു ശതമാനം പേരില്‍ ഇത്തരം വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോ വൈറസ് കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു. ഇതും സ്ഥിരം ചുംബിക്കുന്നവര്‍ക്കു മാത്രം ബാധകമെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News