Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:06 pm

Menu

Published on November 23, 2016 at 4:09 pm

അസാധുവാക്കിയ നോട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയണ്ടേ ?

furniture-from-currency-notes

ന്യൂഡല്‍ഹി:  500, 100 നോട്ടുകള്‍ മോദി സർക്കാർ അസാധുവാക്കിയത് മുതൽ പണത്തിനായി ആളുകൾ നെട്ടോട്ടമോടുകയാണ് ആളുകൾ.പഴയനോട്ടുകൾ മാറ്റി വാങ്ങിക്കുവാൻ വേണ്ടി.  അസാധുവായി നോട്ടുകൾ എന്ത് ചെയ്യുന്നുവെന്ന് നമ്മൾ അറിയുന്നില്ല.അവയ്ക്ക് എന്ത് സംഭവിക്കുന്നു വെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്. എന്നാൽ ഈ  നോട്ടുകള്‍ ബാങ്കുവഴി റിസര്‍വ്വ് ബാങ്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ഇതിനോടകം ഒരുലക്ഷം കോടി രൂപയുടെ നോട്ടുകള്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് ഇനി കടലാസിന്റെ വിലയില്ലെന്ന് കരുതേണ്ട. ഈ നോട്ടുകള്‍ ഉപയോഗിക്കുന്നത് ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുവാനാണ്. ഈ നോട്ടുകള്‍ ഉപയോഗിച്ചാണ് ഹാര്‍ഡ് ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും പ്രസ് ബോര്‍ഡും നിര്‍മിക്കുവാന്‍ തുടങ്ങി കഴിഞ്ഞു.

ഫര്‍ണിച്ചര്‍ മേടിക്കുവാന്‍ ചെലവാക്കേണ്ട തുകയേക്കാള്‍ ഇരട്ടി തുകയുടെ നോട്ടുകള്‍ ഈ ഫര്‍ണീച്ചറുകളില്‍ അരച്ച് ചേര്‍ത്തിട്ടുണ്ടാകും. റിസര്‍വ്വ് ബാങ്കിലെത്തിക്കുന്ന നോട്ടുകള്‍ മുറിച്ച് കഷ്ണങ്ങളാക്കിയാണ് ഫര്‍ണിച്ചര്‍ ഫാക്ടറികളില്‍ എത്തുന്നത്. തുടര്‍ന്ന് പര്‍പ്പിള്‍ നോട്ടുകള്‍ ചേര്‍ത്ത് അരച്ചെടുക്കുകയാണ്. ഒരു ലോഡിന് 25 രൂപ മാത്രം. കേരളത്തിലെ നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ചാണ് കഷ്ണങ്ങളാക്കി മാറ്റുന്നത്.

Loading...

Leave a Reply

Your email address will not be published.

More News