Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 9:38 pm

Menu

Published on August 27, 2015 at 3:45 pm

ജിസാറ്റ് – 6 ഇന്ന് വിക്ഷേപിക്കും….

g-sat-6-launching

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-6 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.52-ന് ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി. ഡി 6 യാത്രതിരിക്കും. കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ ആരംഭിച്ചു കഴിഞ്ഞു.
സംപ്രേഷണമേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിന്‍റെ ഭാഗമായാണ് ജി സാറ്റ്-6 ന്‍റെ വിക്ഷേപണം. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. അന്തിമഘട്ടത്തില്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി.യുടെ മൂന്നാമത്തെ ഉപഗ്രഹമാണെന്ന സവിശേഷതയും ഇതിനുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

ആറുമീറ്റര്‍ വ്യാസമുള്ള ആന്‍റിനയാണ് ഉപഗ്രഹത്തിന്‍റെ മുഖ്യസവിശേഷത. എസ് ബാന്‍ഡില്‍ 5 സ്‌പോട്ട് ബീമുകളിലും സി ബാന്‍ഡില്‍ ഒരു നാഷണല്‍ ബീമിലുമാണ് ജി സാറ്റ്-6 ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക. ഒമ്പതുവര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ ആയുസ്.

Loading...

Leave a Reply

Your email address will not be published.

More News