Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:30 am

Menu

Published on December 16, 2014 at 3:39 pm

മനോരമയ്ക്കെതിരെ ഗീതുമോഹൻദാസ്

geethu-mohandas-comments-against-manorama-online

രാജീവ് രവിയുടെ ഇന്റര്‍വ്യൂവിനെ ചൊല്ലി നടിയും രാജീവിന്റെ ഭാര്യയുമായ ഗീതു മോഹന്‍ദാസും മനോരമയും തമ്മിൽ തർക്കം. തൻറേതാണെന്ന പേരില്‍ രാവിലെ വന്ന വാർത്ത വ്യാജമാണെന്നും ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് യാതൊരു വിശ്വാസ്യതയില്ലെന്നും ഗീതു പറഞ്ഞു. രാവിലെ രാജീവ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്നാണ് ഗീതു മനോരമയോട് പറഞ്ഞിരുന്നത്.എന്നാൽ വൈകുന്നേരത്തോടെ ഗീതു താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് അറിയിച്ച് ഫേസ്ബുക്കിൽ കുറിച്ചു.വാര്‍ത്ത വിവാദമായപ്പോൾ മനോരമയോട് ഗീതു അത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മനോരമ അതിന് വഴങ്ങിയില്ല. ഇതിനെ തുടർന്നാണ്‌ ഇപ്പോള്‍ ഇത്തരത്തിലൊരു നാടകമെന്ന് മനോരമയും പറയുന്നു.ഒരു മാധ്യമത്തോട് ഒരു വ്യക്തി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ‘ഔട്ട്‌ ഓഫ് കോണ്ടക്സ്റ്റ് ആയി എഴുതുന്നതാണോ മാധ്യമ ധർമ്മമെന്ന് ഗീതു ചോദിച്ചതായി മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Geethu Mohandas comments against Manorama online1

Loading...

Leave a Reply

Your email address will not be published.

More News