Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:36 pm

Menu

Published on April 9, 2015 at 10:37 am

യേശു ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് കണ്ടെത്തൽ

geologist-claims-jesus-was-married-and-had-a-son

ജറുസലേം: യേശു ഉയിർത്തെഴുന്നേറ്റിട്ടില്ലെന്നും, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് കണ്ടെത്തി. ഇസ്രായേലി ഭൗമശാസ്ത്രജ്ഞരുടേതാണ് ഈ കണ്ടുപിടിത്തം. ഇസ്രേയല്‍ ഭൂമിശാസ്ത്രജ്ഞന്‍ ആരി ഷിംറോണ്‍ ആണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കിഴക്കന്‍ ടാല്‍പിയോറ്റില്‍ കണ്ടെത്തിയ ഒരു കല്ലറയുമായി ബന്ധപ്പെട്ടാണ് ഈ വിവാദം. ഇത് ക്രിസ്തുവിന്റെ കുടുംബക്കല്ലറ ആണെന്നും ഇവിടെ നിന്നും കിട്ടിയ ചുണ്ണാമ്പുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട പെട്ടികളില്‍ ഒന്ന് ക്രിസ്തുവിന്റെ മകന്റേതാണെന്നുമാണ് ഷിംറോണിന്റെ കണ്ടെത്തല്‍. ഇതിന് അടിസ്ഥാനമായി അദ്ദേഹം പറയുന്നത് കല്ലറയില്‍ ഉണ്ടായിരുന്ന ഒരു പെട്ടിയിലെ ‘യേശുവിന്റെ മകന്‍ ജൂദാ’ എന്ന രേഖപ്പെടുത്തലാണ്. യേശുവിന്റെ ഭാര്യ മേരിയായിരുന്നെന്നും അവര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ഇവിടെ അടക്കം ചെയ്തിരുന്നതായിട്ടുമാണ് ഷിംറോണിന്റെ വാദം. 1980 ല്‍ കണ്ടെത്തിയ എല്ലുകള്‍ അടങ്ങിയ പെട്ടികളോട് കൂടിയ ടാല്‍പിയോറ്റിലെ ശവകുടീരത്തെ ആസ്പദമാക്കി നടത്തിയ പഠനങ്ങളില്‍ നിന്നാണ് താന്‍ ഈ കണ്ടെത്തെലുകള്‍ നടത്തിയതെന്നും ആരി ഷിംറോണ്‍ വെളിപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News