Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എഴുപത്തേഴുവര്‍ഷത്തിനുശേഷം 102 കാരിയായ ഇന്‍ഗബോഷ് റാപോപോര്‍ട് ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കുമ്പോള്‍ അത് പലതരത്തിലും ചരിത്രം കുറിക്കുകയാണ്. ജൂതവംശയായതിനാല്‍ 1938ല്‍ നിഷേധിച്ച പിഎച്ച്ഡി ബിരുദം നല്‍കാന്‍ ജര്‍മനിയിലെ ഹാംബര്‍ഗ് യൂണിവേഴ്സിറ്റിയാണ് ഇപ്പോള്‍ തയ്യാറായത്. റാപോപോര്‍ടിന് ജൂണ്‍ ഒമ്പതിന് പിഎച്ച്ഡി ബിരുദം സമ്മാനിക്കാനാണ് യൂണിവേഴ്സിറ്റി തീരുമാനിച്ചത്. ഡിഫ്തീരിയ സംബന്ധിച്ച പിഎച്ച്ഡി പ്രബന്ധം അംഗീകരിച്ചത് ഈ മാസമാണ്. ജൂണ്‍ ഒമ്പതിന് ഡോക്ടറേറ്റ് ബിരുദം നേടുന്നതോടെ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായമുള്ള ആള്‍ എന്ന ബഹുമതിയും റാപോപോര്‍ടിനാകും. ഇത്രയും കാലത്തിനുശേഷം ഡോക്ടറേറ്റ് ലഭിക്കുന്ന ആളും.
നാസിഭരണത്തിന്റെ 77 വർഷം മുൻപുള്ള ഈ അനീതി തിരുത്താന്‍ ഇടയായത് റാപോപോര്‍ടിന്റെ മകന്‍ ടോം റാപോപോര്‍ടിന്റെ സഹപാഠിയാണ്. സുഹൃത്തിന്റെ അമ്മയുടെ കഥകേട്ട ഇയാളാണ് ഇക്കാര്യം യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്കൂള്‍ ഡീനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 25-ാം വയസ്സില്‍, 1938ല്‍ ഡിഫ്തീരിയ സംബന്ധിച്ച അന്നത്തെ അറിവ് ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം തയ്യാറാക്കിയിരുന്നതെങ്കിലും 2015 മേയില്‍ നടത്തിയ വൈവയില്‍, കഴിഞ്ഞ 77 വര്‍ഷം ഈ രംഗത്തുവന്ന പഠനങ്ങളെല്ലാം റാപോപോര്‍ട് മനസ്സിലാക്കിയതായി തെളിഞ്ഞുവെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു. ഹാംബര്‍ഗില്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഇന്‍ഗബോഷ് റാപോപോര്‍ട് ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കും. നാസി ഭരണത്തില്‍ തന്നെപ്പോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി പേരുണ്ടെന്നും അവര്‍ക്കായി താന്‍ ഈ ബിരുദം സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Leave a Reply