Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:01 pm

Menu

Published on November 19, 2014 at 3:58 pm

ട്രാഫിക് നിലയെക്കുറിച്ചുള്ള ലൈവ് അപ്‍ഡേറ്റുകള്‍ ഇനി മൊബൈലിൽ

get-live-traffic-updates-on-your-mobile

ദക്ഷിണേന്ത്യയില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രത ഉള്ള സിറ്റികളില്‍ ഒന്നാണ് ബാന്‍ഗ്ലൂര്‍. ബാംഗ്ലൂരിലെ ട്രാഫിക് ഗതാഗത സൗകര്യങ്ങളുടെ പരിമിതികളും കൂടിവരുന്ന വാഹന സാന്ദ്രതയും ചേര്‍ന്ന് റോഡില്‍ മന്ത്രിമാര്‍ക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഗതാഗത പ്രശ്നങ്ങളെ നേരിടാൻ ട്രാഫിക് പോലീസ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും വാഹനങ്ങളെ നിയന്ത്രിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ വാഹന ഗതാഗതം അൽപം സ്മൂത്താക്കുന്നതിനായി ബാംഗ്ലൂർ ട്രാഫിക് പോലീസ് ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കയാണ്. നഗരത്തിലെ ട്രാഫിക് നിലയെക്കുറിച്ചുള്ള ലൈവ് അപ്‍ഡേറ്റുകള്‍ മൊബൈലില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇമെയില്‍ ആയും ടെക്സ്റ്റ് മെസേജ് ആയും അപ്‍ഡേറ്റുകള്‍ ലഭിക്കും.ഈ സേവനം തികച്ചും സൗജന്യമാണ് .

ട്രാഫിക് നിലയെക്കുറിച്ചുള്ള ലൈവ് അപ്‍ഡേറ്റുകള്‍ ലഭിക്കാൻ 9243511777 എന്ന നമ്പരിലേക്ക് മെസേജ് ചെയ്യുക.അപ്പോൾ നിങ്ങൾക്കൊരു എസ്.എം.എസ് ലഭിക്കും.ഇമെയില്‍ ലഭിക്കാന്‍ 9242511777 എന്ന നമ്പരിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. ഈ സേവനം നിറുത്താന്‍ 9242511777 എന്ന നമ്പരില്‍ മെസേജ് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News