Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:51 am

Menu

Published on April 12, 2017 at 1:27 pm

കാഴ്ച വെറും 80 ശതമാനം മാത്രം; പ്രാച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് അതൊന്നും തടസമായില്ല

girl-80-vision-loss-makes-iim

വഡോദര: സ്വന്തം കുറവുകള്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും മുന്നോട്ടുള്ള ജീവിതത്തിനും തടസമാകുമെന്ന് കരുതുന്നവരാണ് മിക്കവരും. എന്നാല്‍ അത്തരക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അനുഭവമാണ് പ്രാച്ചി സുക്വാനി എന്ന 21കാരിയുടേത്.

പ്രാച്ചിക്ക് കണ്ണിന് കാഴ്ച്ചയില്ല. 80 ശതമാനത്തോളം കാഴ്ച്ച നഷ്ടപ്പെട്ട അവളെ അന്ധയായി തന്നെയാണ് ചുറ്റുമുള്ളവരും കാണുന്നത്. എന്നാല്‍ ഇപ്പോള്‍ അവളുടെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.

ശാരീരിക പരിമിതികള്‍ക്കിടയിലും ഉള്‍ക്കാഴ്ച്ചയുടെ കരുത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.എം അഹമ്മദാബാദിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് ഈ മിടുക്കി.

നിലവില്‍ ഗുജറാത്തിലെ മഹാരാജ സയജിറാവു യൂണിവേഴ്സിറ്റിയില്‍ ബി.ബി.എ വിദ്യാര്‍ഥിയാണ് പ്രാച്ചി. ഇത്തവണത്തെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ ഉന്നത വിജയം നേടിയതോടെ അവള്‍ ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലെ നോട്ടപ്പുള്ളിയായി മാറി. കാറ്റ് 2016ല്‍ 98.55 ശതമാനമാണ് അവള്‍ സ്‌കോര്‍ ചെയ്തത്.

മകുലാര്‍ ഡിസ്ട്രോഫി എന്ന രോഗമാണ് പ്രാച്ചിയെ ബാധിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ണിന്റെ 80 ശതമാനം കാഴ്ച്ചയും നഷ്ടമായി. പാരമ്പര്യ രോഗമായ ഇതിന് ഇതുവരെ ചികിത്സയൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തൊന്നും തന്റെ പഠനത്തിന് തടസ്സമാകാന്‍ പ്രാച്ചി സമ്മതിച്ചില്ല.

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഉടന്‍ ജോലി നേടണമെന്ന ആഗ്രഹവും പ്രാച്ചിക്കുണ്ട്. എങ്കിലും അതിനൊക്കെ അപ്പുറത്തേക്ക് കണ്ണു കാണാത്തവര്‍ക്കായി ഭാവിയില്‍ ഒരു എന്‍.ജി.ഒ തുടങ്ങുകയെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രാച്ചി പറയുന്നു.

ഐ.ഐ.എം അഹമ്മദാബാദിനെ കൂടാതെ ഐ.ഐ.എം ബാംഗ്ലൂര്‍, ഐ.ഐ.എം കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും പ്രാച്ചിക്ക് അഭിമുഖത്തിന് ക്ഷണമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News