Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:34 am

Menu

Published on January 12, 2016 at 10:16 am

പ്രണയിച്ച യുവാവ് വിവാഹം നിരസിച്ചു; യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു…!!!

girl-acid-attack-young-man

ബിന്‍ജോര്‍: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ യുവതി ആസിഡ് കൊണ്ട് ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ബിന്‍ജോറില്‍ പത്തൊമ്പത്കാരിയായ അഫ്രീന്‍ എന്ന യുവതിയാണ് 21കാരനായ സൂരജ് കുമാറിനു നേരെ ആസിഡ് ആക്രമണം നടത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നു.എന്നാല്‍ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം യുവാവ് നിരസിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.തന്റെ പിറന്നാള്‍ ആഘോഷത്തിന് സൂരജിനെ വീട്ടിലേക്ക് വിളിച്ചതായിരുന്നു യുവതി. ക്ഷണം സ്വീകരിച്ചെത്തിയ സൂരജിന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സൂരജ് അപകട നില തരണം ചെയ്‌തെങ്കിലും മുഖത്തിന്റെ ഇരുപത് ശതമാനത്തോളം ഭാഗം പൊള്ളിയ അവസ്ഥയിലാണ്.

മുസ്ലീമായ അഫ്രീനും ഹിന്ദുവായ താനും തമ്മിലുള്ള വിവാഹം പ്രായോഗികമാവില്ലെന്ന് താന്‍ അഫ്രീനോട് പറഞ്ഞിരുന്നുവെന്നും മറ്റൊരു വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതാണ് അഫ്രീനെ ചൊടിപ്പിച്ചതെന്നും സൂരജ് കുമാര്‍ പറഞ്ഞു. പിറന്നാള്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ അഫ്രീന്റെ വീട്ടിലെത്തിയത്. പിറന്നാള്‍ സല്‍ക്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രക്കിടെ അഫ്രീന്‍ ഫോണില്‍ വിളിച്ച് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു. എന്നാല്‍, തന്നെ അഫ്രീന്‍ വരവേറ്റത് ആസിഡ് മുഖത്തേക്ക് ഒഴിച്ചുകൊണ്ടായിരുന്നുവെന്നും സൂരജ് കുമാര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് സൂരജിനെ ആസ്പത്രിയിലെത്തിച്ചത്

Loading...

Leave a Reply

Your email address will not be published.

More News