Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:46 pm

Menu

Published on October 6, 2017 at 12:00 pm

ഒരു ബൈക്ക് വാങ്ങിയാൽ ഒരു ആട് ഫ്രീ.. സംഭവം തമിഴ്‌നാട്ടിൽ..!

goat-free-with-new-bike-in-tamilnadu

ദീപാവലി ഒക്കെ ആയതു കാരണം തമിഴ് നാട്ടിൽ ഓരോ സ്ഥാപനങ്ങളും ഗംഭീര ഓഫാറുകളും ആനുകൂല്യങ്ങളുമൊക്കെയായി കച്ചവടം പൊടിപൊടിക്കുമ്പോൾ അൽപ്പം വ്യത്യസ്തമായ, അല്ലെങ്കിൽ ആരും ഇന്ന് വരെ കൊടുത്തിട്ടില്ലാത്ത ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ഇരുചക്രവാഹനത്തിന്റെ സ്ഥാപനം. ശിവഗംഗ ജില്ലയിലെ ഇളയകുടി എന്നൊരു ചെറിയ ടൗണിലെ ഹീറോ മോട്ടോർകോർപ്പിന്റെ ‘ഗായത്രി മോട്ടോര്സ്’ എന്ന ബൈക്ക് ഡീലർ ആണ് ഇത്തരത്തിൽ ‘ഒരു ബൈക്ക് വാങ്ങിയാൽ ഒരു ആട് സൗജന്യം’ എന്ന ഓഫ്ഫർ കൊണ്ടുവന്നത്.

എന്നാൽ സംഭവം നാട്ടുകാർ ഏറ്റെടുത്തു. ഡീലർ വിചാരിച്ചതിനെക്കാളും വലിയ ബുക്കിംഗ് ഇവർക്ക് ലഭിക്കുകയുണ്ടായി. ഇത്രയും അധികം ആടുകളെ കിട്ടാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. അവസാനം കാര്യങ്ങൾ കൈവിട്ടുപോയതോടെ ഈ ഓഫർ പിൻവലിച്ചിരിക്കുകയാണ് സ്ഥാപനം. ഒക്ടോബർ 11 മുതൽ 14 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതായിരുന്നു പരസ്യം. പക്ഷെ ആടിനെ കിട്ടും എന്നറിഞ്ഞതോടെ വൻതോതിലുള്ള ബുക്കിംഗ് വരികയും അവസാനം ഡീലർ തന്നെ ഓഫ്ഫർ പിൻവലിക്കാൻ നിർബന്ധിതനാകുകയും ചെയ്തു.

നഗരത്തിലെ മറ്റു സ്ഥാപനങ്ങൾ സോഫ, ബെഡ്, കസേര തുടങ്ങി ഉപകാരപ്രദമായ പല തരത്തിലുള്ള സമ്മാനങ്ങൾ നൽകാൻ തുടങ്ങിയപ്പോൾ അവയിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമാക്കാൻ വേണ്ടിയായിരുന്നു ഇത്തരം ഒരു ഓഫർ ഗായത്രി മോട്ടോർസ് കൊണ്ടുവന്നത്. 3000 രൂപയോളം ഏറ്റവും ചുരുങ്ങിയത് ഒരു ആടിന് വേണ്ടി വരും അവിടെ. പക്ഷെ വിലയായിരുന്നില്ല പ്രശ്നം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും അധികം ആടുകളെ എങ്ങനെ ലഭ്യമാക്കും എന്നതായിരുന്നു. അതേതുടർന്ന് ഓഫ്ഫർ പിൻവലിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News