Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:27 pm

Menu

Published on April 27, 2013 at 6:50 am

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 20,800

gold-price-decreased-to-20800

കൊച്ചി: സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച കൂടിയ സ്വര്‍ണ്ണവിലയില്‍ ശനിയാഴ്ച ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് നിലവിലെ വില. വെള്ളിയാഴ്ച പവന് 280 രൂപ കൂടിയിരുന്നു.

 

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News