Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 29, 2026 6:21 am

Menu

Published on November 14, 2015 at 1:19 pm

സ്വര്‍ണ വില ഇടിയുന്നു; ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

gold-prices-fall-to-near-6-year-lows

സിംഗപ്പുര്‍: സ്വര്‍ണ വില നിരന്തരം കുറഞ്ഞ് കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില മുന്‍ ക്ലോസിങിനേക്കാള്‍ 0.2 ശതമാനം ഇടിഞ്ഞ് 1082.9 ഡോളര്‍ എന്ന നിലയിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കാനുള്ള സാധ്യതകളാണു സ്വര്‍ണ വിലയെ താഴേയ്ക്കിടിക്കുന്നത്.

സ്വർണ്ണം മാത്രമല്ല പ്ലാറ്റിനവും കടുത്ത വിലത്തകര്‍ച്ച നേരിടുകയാണ്. ഒണ്‍സിന് 865.25 ഡോളറാണ് ഇന്നത്തെ വില. ഇത് ഏഴു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണ്.
ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തില്‍നിന്നു തത്കാലം മാറി നില്‍ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുകയും ചെയ്യുന്നു. ഇതാണു വില ഇടിയാന്‍ കാരണം. രാജ്യാന്തര വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും.

Loading...

Comments are closed.

More News