Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:37 am

Menu

Published on May 8, 2013 at 6:13 am

സ്വര്‍ണവില കുറഞ്ഞു; പവന് 20,520 രൂപ

gold-rate-lowered-3

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 20,520 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 200 രൂപ കൂടി 20,640 രൂപയായിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപ കൂടി 20,440 രൂപയായ വില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയായിരുന്നു.

വിലയിടിവ് നേരിടുന്ന സ്വര്‍ണ വിപണിയില്‍ പോയവാരവും ചാഞ്ചാട്ടം ദൃശ്യമായിരുന്നു. അസാധാരണ വേഗത്തില്‍ ഇടിഞ്ഞ സ്വര്‍ണ വിപണി കരകയറാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ തുടക്കത്തില്‍ ദൃശ്യമായെങ്കിലും പോയവാരം സര്‍ണവില ഏറെക്കുറെ സ്‌റ്റെഡിയായി തന്നെയാണ് തുടര്‍ന്നത്.

തിങ്കളാഴ്ച 20,640 രൂപയായിരുന്ന വില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ബുധനാഴ്ച 20,520 രൂപയായും വ്യാഴാഴ്ച 20,280 രൂപയായും കുറഞ്ഞിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News