Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:13 am

Menu

Published on November 19, 2015 at 12:41 pm

ഡിസംബര്‍ എത്തും മുന്‍പേ സ്വര്‍ണവില കുറയുന്നു, ഡിസംബറില്‍ സ്വര്‍ണവില തകര്‍ന്നടിയുമോ?

gold-rate-slashed-again-rs-120-per-sovereign

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില ഇടിവിന് കാരണം. ഡിസംബറില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ ഒരു സാധ്യത കണക്കിലെടുത്ത് നിക്ഷേപകര്‍ നീങ്ങിയാല്‍ ഡിംസബര്‍ വരെ സ്വര്‍ണവിലയില്‍ കാര്യമായ കുറവ് ഉണ്ടായേക്കാം എന്നാണ് സൂചന.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ അവലോകന യോഗം അടുത്ത് വരുന്നതിനാലാണ് പൊതുവെ സ്വര്‍ണ നിക്ഷേപങ്ങളോടുള്ള താത്പര്യം കുറയുന്നതത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളറിന് കരുത്ത് കൂടും. പലിശ കൂടിയാല്‍ സ്വര്‍ണത്തെക്കാള്‍ ഡോളറില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ ശ്രമിയ്ക്കുന്നത് തന്നെ കാരണം.വിവാഹം പോലുള്ള ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനൊരുങ്ങുന്നവര്‍ ഈ അവസരം ഉപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും. വിലകൂടുമ്പോഴുള്ള അധിക പണച്ചെലവ് ഒഴിവാക്കാമല്ലോ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News