Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:28 pm

Menu

Published on November 13, 2017 at 11:39 am

സ്വർണ്ണം കൊണ്ടൊരു ടോയ്‌ലറ്റ് എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പോൾ സത്യമായി; ഈ ടോയ്‌ലറ്റിന്റെ വില 65 ലക്ഷം രൂപ

golden-toilet-worth-100000

സ്വര്‍ണ്ണം കൊണ്ടൊരു ടോയ്ലറ്റ് എന്ന് നമ്മള്‍ പലപ്പോഴും ഒരു തമാശയെന്ന രീതിയില്‍ പറയാറുള്ള ഒന്നാണല്ലോ.. ഇപ്പോഴിതാ അത് സത്യവുമായിരിക്കുകയാണ്. സ്വര്‍ണ്ണം കൊണ്ട് ടോയ്ലെറ്റ് ഉണ്ടാക്കിയ ചില വമ്പന്‍ പണക്കാരെ കുറിച്ചെല്ലാം നമുക്കറിയാം. എന്നാല്‍ അവയില്‍ നിന്നെല്ലാം ഏറെ വില കൂടിയതാണ് ഈ ടോയ്ലെറ്റ്. 100000 ഡോളര്‍ ആണ് ഈ ടോയ്ലറ്റിന്റെ വില. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 65 ലക്ഷം രൂപ. നല്ലൊരു വലിയ വീട് തന്നെ ഉണ്ടാക്കാം ഈ പൈസ കൊണ്ട് എന്ന് ചിന്തിക്കാന്‍ വരട്ടെ, 65 ലക്ഷം രൂപയുടെ ഈ സ്വര്‍ണ്ണ ടോയ്ലെറ്റിന്റെ വീഡിയോ കണ്ടു നോക്കൂ..

ഇത് വെറുമൊരു സ്വര്‍ണ്ണ ടോയ്ലെറ്റ് മാത്രമായി ധരിക്കരുത്. കാരണം ഇതൊരു ടോയ്ലെറ്റ് എന്നതിലുപരി മികച്ചൊരു കലാസൃഷ്ടി കൂടിയാണ്. ഇല്ലാമ ഗോര്‍ എന്നൊരു ആര്‍ട്ടിസ്റ്റാണ് ഈ സൃഷ്ടിയുടെ പിറകിലുള്ളത്. ഈ ടോയ്ലെറ്റ് നിര്‍മിക്കുന്നതിനായി ഏറെ വിലകൂടിയ 24 ആഡംബര ബാഗുകളാണ് ഇവര്‍ നശിപ്പിച്ചത്. ഇത്രയും ബാഗുകളില്‍ നിന്നും എടുത്ത പല ഭാഗങ്ങളും ഈ ടോയ്ലെറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. ട്രാഡേസി എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഷോറൂമിലാണ് ഈ ടോയ്ലെറ്റ് ഇപ്പോള്‍ വില്‍പ്പനക്കായി വെച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News