Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:07 pm

Menu

Published on June 1, 2015 at 12:27 pm

നർഗീസ് ദത്തിന് ഗൂഗിളിന്‍റെ ആദരം

google-doodle-pays-tribute-to-nargis-dutt-on-86th-birthday

ന്യൂഡൽഹി : ഇന്ത്യൻ സിനിമ‍യിലെ എക്കാലത്തെയും മികച്ച നായിക നർഗീസ് ദത്തിന് ഗൂഗിൾ ആദരം. നർഗീസ് ദത്തിന്‍റെ 86ാം ജന്മ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഡൂഡിൽ ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ ഇമേജിൽ രണ്ടു കൈകൊണ്ടും ദുപ്പട്ട ഉയർത്തിപിടിച്ചു നിൽക്കുന്ന നർഗീസിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം നൽകിയാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്.
ഫാത്തിമ റഷീദ് എന്ന നർഗീസ് ജനിച്ചത് 1929 ജൂൺ ഒന്നിനായിരുന്നു. ബോളിവുഡിൽ ബാലതാരമായെത്തിയ നർഗീസ് പിന്നീട് ബോളിവുഡിലെ തന്നെ മികച്ച നായികയായി മാറുകയായിരുന്നു. രാജ് കപൂർ – നർഗീസ് ജോഡി ഇന്നും ബോളിവുഡിനെ ഹരം കൊള്ളിക്കുന്നുണ്ട്.
ബർസാത്, ആവാര, ശ്രീ 420, ചോരി ചോരി എന്നിവ പ്രശസ്തമായ ചിത്രങ്ങളാണ്. 1957ൽ പുറത്തിറങ്ങിയ മദർ ഇന്ത്യയിലെ പ്രകടനത്തിന് നർഗീസിനെ ഓസ്കാറിന് നാമനിർദേശം ചെയ്തിരുന്നു
1981 മെയ് 3ന് 51ാം വയസിൽ നർഗീസ് അന്തരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News