Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:17 pm

Menu

Published on May 23, 2015 at 1:45 pm

കുട്ടികളുടെ സംരക്ഷണത്തിനായി ഇനി ഗൂഗിളും

google-help-for-ngos-working-on-child-safety

ന്യൂഡല്‍ഹി: ഇന്ത്യന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളർ സഹായ വാഗ്ധാനവുമായി ഇന്റര്‍നെറ്റ് രാജാവ് ഗൂഗിള്‍ രംഗത്ത് .ഈ ആവശ്യവുമായി ഇന്ത്യയിലെ മൂന്നു എന്‍.ജി.ഒകളുമായി ഗൂഗിള്‍ ബന്ധപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വിവിധ പരിപാടികളും പ്രചാരണങ്ങളും നടത്താന്‍ ഗൂഗിള്‍ ലക്ഷ്യം വെക്കുന്നുണ്ട്.ഇതിനായി പല തരത്തിലുള്ള കാര്യങ്ങൾ ഗൂഗിൾ ആസൂത്രണം ചെയ്യുന്നുണ്ട് .
ഗൂഗീള്‍ ഒആര്‍ജി വഴി ചൈല്‍ഡ് ലൈന്‍ ഫൗണ്ടേഷന് ഗ്രാന്റുകള്‍ നല്‍കും. സഹായമോ സംരക്ഷണമോ ആവശ്യമുള്ള കുട്ടികള്‍ക്ക് 1098 എന്ന നമ്പറിലേക്ക് വിളിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള സൗജന്യ ഫോണ്‍ സൗകര്യവും ലഭ്യമാകും.

കൂടാതെ, അടിമത്വം, മനുഷ്യക്കടത്ത്, ബാലവേല എന്നിവയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല ബച്പന്‍ ബച്ചാവോ ആന്തോളൻ എന്ന സംഘടനയ്ക്കാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍ സംരക്ഷണം ഉറപ്പാക്കേണ്ടത് തുളിര്‍ എന്ന എന്‍.ജി.ഒയുമാണ്.

ജീവിതരീതികള്‍ മാറ്റിമറിക്കുന്നതില്‍ സാങ്കേതികതക്ക് വലിയ സ്ഥാനമുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് എന്‍.ജി.ഒകളിലൂടെ ആ മാറ്റത്തിനാണ് ശ്രമിക്കുന്നതെന്ന് ഗൂഗിളിന്റെ സൗത്ത് ഏഷ്യ മാനേജിങ് ഡയരക്ടര്‍ രാജന്‍ അനന്ദന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News