Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:36 pm

Menu

Published on February 3, 2015 at 5:29 pm

വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഗൂഗിൾ…!ക്യാന്‍സര്‍ കണ്ടെത്താൻ മനുഷ്യചര്‍മം ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു..!!

google-is-making-human-skin-as-part-of-research-into-wristband-that-can-detect-cancer

ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗിൾ പുതിയ കണ്ടുപിടിത്തവുമായി ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് പ്രാരംഭഘട്ടത്തില്‍ത്തന്നെ രോഗത്തെ കണ്ടുപിടിക്കാനാവുന്ന  റിസ്റ്റ് ബാന്‍ഡുകള്‍ ഗൂഗിള്‍ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈദ്യശാസ്ത്രരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടിയായി ഗൂഗിള്‍ റിസ്റ്റ് ബാന്‍ഡ് മാറുകയാണ്.മരുന്ന് ഉപയോഗിച്ചാണ് കോശങ്ങളുടെ കേടുപാടുകള്‍ റിസ്റ്റ് ബാന്‍റ് കണ്ടെത്തുന്നത്. ദുഷിച്ച കോശങ്ങളില്‍ പ്രകാശം ഉണ്ടാകുന്നതു വഴിയാണ് ഇത്തരത്തിലുള്ള കോശങ്ങള്‍ കണ്ടെത്തുക.വെളിച്ചം എങ്ങനെ തൊലിക്കകത്ത് കൂടി സഞ്ചരിക്കുന്നുവെന്ന് പഠിക്കാനായിരുന്നു അദ്യ ശ്രമം. ത്വക്കുകള്‍ ദാനം ചെയ്തവര്‍ ഇതിനു സഹായിച്ചു.ഒപ്പം തന്നെ സിന്തറ്റിക്ക് കൈകള്‍ ഗവേഷകര്‍ ഉണ്ടാക്കി. ഇതുപയോഗിച്ചായിരുന്നു ഗവേഷണം പുരോഗമിച്ചത്. ഗുളികകളിലൂടെ നാനോ പദാര്‍ഥങ്ങള്‍ ശരീരത്തിലേക്കെത്തുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങളുള്ള കോശങ്ങള്‍ തിരിച്ചറിയുന്നത്.ക്യാന്‍സറിനൊപ്പം മറ്റു പല രോഗത്തിന്‍റെയും കാരണങ്ങള്‍ ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നു. ശരീരത്തെവിടെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങളുണ്ടെങ്കിലും അവ കണ്ടെത്താന്‍ നാനോ പദാര്‍ഥങ്ങള്‍ക്ക് സാധിക്കുന്നു .പിന്നീട് അവ റിസ്റ്റിലേക്ക് കൊണ്ടുവരുന്നു. റിസ്റ്റ് ബാന്‍ഡില്‍ നിന്ന് ഇതു തിരിച്ചറിയാനാകും- ഗവേഷകര്‍ പറഞ്ഞു. വിവിധ തരത്തില്‍ ത്വക്കുകള്‍ ഉള്ളവരില്‍ നിന്നാണ് ഗവേഷകര്‍ പരീക്ഷണത്തിനാവശ്യമുള്ളവ ശേഖരിച്ചത്.പുതിയ കണ്ടുപിടിത്തം പൂര്‍ണമായും വിജയപഥത്തിലെത്തിയെന്ന് ഇപ്പോഴും പറയാറായിട്ടില്ലന്ന് പഠന സംഘം പറയുന്നു.


Loading...

Leave a Reply

Your email address will not be published.

More News