Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:06 pm

Menu

Published on December 10, 2015 at 1:37 pm

ഗൂഗ്ള്‍ ജിമെയ്ല്‍ ഉപേക്ഷിക്കുന്നു?

google-to-inbox

ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജിമെയില്‍ സംവിധാനം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ജിമെയിലിനു പകരമായി പുതിയ സംവിധാനമായ ഇന്‍ബോക്‌സ് വികസിപ്പിച്ചെടുക്കാനാണ് നീക്കം. ഇന്‍ബോക്‌സിലേക്ക് മാറുന്നത് സംബന്ധിച്ച് ഗൂഗിള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് മെയില്‍ അയക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ജിമെയില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗവും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇവരുടെ സൗകര്യാര്‍ഥമാണ് ഇന്‍ബോക്‌സ് ബൈ മെയില്‍ സംവിധാനം തുടങ്ങിയത്. ജിമെയിലിനേക്കാള്‍ ഒട്ടനവിധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ബോക്‌സ്.കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇന്‍ബോക്‌സ് എന്ന ഇമെയില്‍ സേവന പദ്ധതി ആദ്യമായി ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ മികച്ച സേവനം നല്‍കുന്ന സംവിധാനം എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇന്‍ബോക്‌സ് മുന്നോട്ടുവച്ചത്. എന്നാല്‍ ജിമെയില്‍ ഉപേക്ഷിക്കില്ലെന്നും ജിമെയിലിനു പകരമായല്ല ഇന്‍ബോക്‌സ് അവതരിപ്പിക്കുന്നതെന്നും അന്നുതന്നെ ഗൂഗിള്‍ വ്യക്തമാക്കിയതാണ്.

ഈ സേവനം ഇപ്പോള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഐഫോണിലും ലഭ്യമാണ്. എന്നാല്‍ പദ്ധതി വിജയം കണ്ടാല്‍ പഴയ ജിമെയില്‍ സംവിധാനം ഗൂഗിള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും ടെക്ക് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Loading...

Comments are closed.

More News