Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:46 pm

Menu

Published on June 1, 2015 at 1:14 pm

ടച്ച് സ്‍ക്രീന്‍ വസ്ത്രങ്ങളുമായി ഗൂഗിൾ എത്തുന്നു..!

google-working-with-levi-strauss-to-make-smart-clothes

സങ്കേതിക രംഗത്ത് എപ്പോഴും തങ്ങളുടേതായ മാറ്റങ്ങൾ കൊണ്ടുവരാൻ മുൻനിരയിൽ നിൽക്കുന്നവരാണ് ഗൂഗിൾ .ഏറ്റവുമൊടുവില്‍ ടച്ച് സ്‍ക്രീനിന്റെ ധര്‍മം വഹിക്കുന്ന വസ്ത്രം പുറത്തിറക്കാനുള്ള പരീക്ഷണത്തിലാണ് ഗൂഗിള്‍. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട്‌സ് (എ.ടി.എ.പി) ലാബിലാണ് ഈ സ്‍മാര്‍ട്ട് വസ്ത്രത്തിന്റെ നിര്‍മാണം. വൈദ്യുതി തരംഗങ്ങള്‍ പ്രവഹിപ്പിക്കാന്‍ ശേഷിയുള്ള നൂലിഴകള്‍ ഉപയോഗിച്ച് വസ്ത്രം നെയ്തെടുക്കാനാണ് ഗൂഗിള്‍ ഗവേഷകരുടെ ശ്രമം. ഇത്തരത്തില്‍ നെയ്തെടുക്കുന്ന വസ്ത്രം ടച്ച് സ്‍ക്രീനായി പ്രവര്‍ത്തിക്കും. ഈ സ്‍മാര്‍ട്ട് വസ്ത്രത്തില്‍ തൊടുന്നതിലൂടെ ഫോണ്‍ കോള്‍ ചെയ്യാനോ ഓണ്‍ലൈന്‍ ഷോപ്പിങിനും ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയും. സ്‍മാര്‍ട്ട്ഫോണുകളുമായും മറ്റു ഡിവൈസുകളുമായും ഈ ടച്ച് സ്‍ക്രീന്‍ വസ്ത്രത്തെ ബന്ധിപ്പിക്കാനുമാകും. സുതാര്യമായ ലോഹയിഴകളുടെയും കോട്ടണ്‍, സില്‍ക്ക് പോലുള്ള സാധാരണ നൂലിന്റെയും സംമിശ്രിതരൂപമാണ് സ്മാര്‍ട്ട് നൂലുകള്‍. ഈ വസ്ത്രത്തിലെ ഉരസലുകള്‍ വഴി പുറപ്പെടുവിക്കുന്ന ഡാറ്റാ തരംഗങ്ങള്‍ വയര്‍ലെസായി ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്‌ഫോണിലേക്കോ മറ്റു ഡിവൈസുകളിലേക്കോ അയക്കപ്പെടും. ഇതുവഴിയാണ് സ്‍‍മാര്‍ട്ട് വസ്ത്രം ടച്ച് സ്‍ക്രീനായി പ്രവര്‍ത്തിക്കുക.

Most Obese Country In The World

ഗൂഗിൾ വികസിപ്പിച്ച തുണിയിന്മേലുള്ള ടച്ച് സ്ക്രീൻ ഉപയോഗിച്ച് ഫിലിപ്സിന്റെ വയർലെസ് വിളക്കുകൾ പ്രകാശിപ്പിക്കുന്ന പ്രദർശനവും കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. സ്വയം ഓടിക്കുന്ന കാർ അടക്കമുള്ള നവീന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ഗവേഷണം നടത്തുന്ന ഗൂഗിളിലെ സാങ്കതേികവിദഗ്ധരുടെ പ്രത്യകേ വിഭാഗമാണ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് പ്രോജക്ട്സ്. യുഎസ് ഡെനിം കമ്പനി ലീവൈസ് സ്ട്രോസ് ആണ് ജാകാഡ് എന്നു നാമകരണം ചെയ്ത ഗൂഗിളിന്റെ ഇൗ പദ്ധതിയുമായി സഹകരിക്കുന്നത്.-

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News