Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:47 pm

Menu

Published on April 18, 2015 at 1:14 pm

മലയാളം കൈയെഴുത്തിനായി ഗൂഗിളിൻറെ ആന്‍ഡ്രോയിഡ് ആപ്പ്…!

googles-new-handwriting-app-wants-you-to-scribble-on-screen

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം കൈയെഴുത്തിനുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. . ഗൂഗിള്‍ ഹാന്‍ഡ്‌റ്റൈിംഗ് ഇന്‍പുട്ട് എന്ന ആപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ ആന്‍ഡ്രോയിഡ് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷണ ഇലാതെ തന്നെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.മാത്രമല്ല , ഈ ആപ്പ് ഉപയോഗിച്ച് സ്‌ക്രീനില്‍ കൈകൊണ്ടോ സാംസംഗ് നോട്ട് പോലെയുള്ള ഫോണുകളോടൊപ്പമുള്ള സ്‌റ്റൈലസ് പെന്‍ ഉപയോഗിച്ചോ എഴുതാം.ഒരു ദിവസത്തിനകം തന്നെ അയ്യായിരത്തോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.മലയാളം ഉള്‍പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഇന്‍പുട്ട് ആപ്പ്ഇംഗ്ലീഷ് കൈയെഴുത്ത് ഉപകരണങ്ങള്‍ നിലവില്‍ ലഭ്യമായിരുന്നുവെങ്കിലും പ്രാദേശിക ഭാഷകളില്‍ ഇത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ല. ചില സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഇതിനായുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും പൂര്‍ണവിജയവുമായിരുന്നില്ല. തൂലിക എന്ന ഒരു ആപ്പ് മലയാളം കൈയെഴുത്തിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എല്ലാ അക്ഷരങ്ങളും ഇതിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.അറബി ഉള്‍പ്പെടെ ഭാഷകളില്‍ വോയിസ് ഇന്‍പുട്ടും ഈ ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിലവില്‍ വോയിസ് ഇന്‍പുട്ട് ലഭ്യമല്ല.

 

Loading...

Leave a Reply

Your email address will not be published.

More News