Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:39 am

Menu

Published on November 12, 2014 at 3:55 pm

പരദൂഷണം പറയുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

gossip-may-be-good-for-you

മനുഷ്യൻറെ അതിപുരാതനായ ഒരു ദുശ്ശീലമാണ് പരദൂഷണം പറയുകയെന്നത്. അപരനെക്കുറിച്ചുള്ള ദുഷിച്ച വര്‍ത്തമാനമോ കിംവദന്തിയോ കേട്ടുകേള്‍വിയോ പ്രചരിപ്പിക്കലാണത്. പലപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളായിരിക്കും ആ അലസഭാഷണത്തിന്റെ കാതല്‍.നാട്ടുവഴിയിലെ കലുങ്കും കല്യാണ വീടുകളുമൊക്കെയായിരുന്നു പണ്ട് പ്രധാന പരദൂഷണവേദികള്‍.മരണ വീട്ടിൽ പോലും പരദൂഷണം പറയുന്ന ചിലരുണ്ട്.

Gossip may be good for you0

പരദൂഷണം എന്നത് സ്ത്രീകൾക്ക് മാത്രമുള്ള ഒരു സ്വഭാവ വിശേഷമാണെന്നാണ് പുരുഷന്മാരുടെ വാദം. എന്നാൽ അത് വെറും വാദം മാത്രമാണെന്നതാണ് സത്യം. എന്നാൽ ഇനി പരദൂഷണക്കാരിയെന്ന വിളികേട്ടാല്‍ ആരും വിഷമിക്കേണ്ട. പരദൂഷണം പറയുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

Gossip may be good for you1

ഇന്ന് മൊബൈലും ഇന്റര്‍നെറ്റും ചാറ്റിങ്ങുമൊക്കെയാണ് പരദൂഷകരുടെ പുതിയ താവളങ്ങള്‍. പെണ്‍ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതു സ്ത്രീകളില്‍ ഉത്കണ്ഠയും, സമ്മര്‍ദവും കുറയുന്നതിനു കാരണമാകുമെന്നു ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയിരുന്നു. പ്രോഗെര്‍സ്റ്റെറോണ്‍ എന്ന ഹോര്‍മോണിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ് ഇത്തരത്തില്‍ സ്ത്രീകളുടെ ശരീരം പ്രതികരിക്കുന്നതെന്നായിരുന്നു പഠനം പറഞ്ഞത്.

Gossip may be good for you2

എന്നാൽ ചാറ്റിംഗിനിടയിലെ പരദൂഷണ വാക്കുകൾ അത്തരമൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിന് കാരണമാകുന്നതെന്നു മിഷിഗണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. 160 വിദ്യാര്‍ഥിനികളിലാണു ഗവേഷകര്‍ പഠനങ്ങള്‍ നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News