Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:15 pm

Menu

Published on June 4, 2013 at 9:51 am

സ്വര്‍ണ ഇറക്കുമതി കുറക്കാന്‍ സർകാർ നടപടി

government-to-take-steps-to-reduce-gold-imports

ന്യൂദല്‍ഹി: സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്കൊരുങ്ങുന്നു.  അടുത്തിടെ സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ ഇറക്കുമതി വര്‍ധിച്ചിരുന്നു. ഇത് വ്യാപാര സന്തുലനത്തിനും വ്യാപാരകമ്മിക്കും കാരണമാകുമെന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. പണപ്പെരുപ്പം പ്രതിരോധിക്കാനുള്ള നിക്ഷേപ മാര്‍ഗമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ സമീപിക്കുന്നത്. ഇത് സ്വര്‍ണത്തിന്‍െറ അമിത ഇറക്കുമതിക്ക് കാരണമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, പണപ്പെരുപ്പം അടിസ്ഥാനമാക്കി കടപ്പത്രം ഇറക്കുന്നതോടെ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

 ആഗോളതലത്തില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ ഇറക്കുമതി കുത്തനെ വര്‍ധിച്ചിരുന്നു. ഇതോടെ വ്യാപാര കമ്മി വര്‍ധിച്ചു. ഏപ്രിലിലെ വ്യാപാര കമ്മി 1780 കോടി ഡോളര്‍ എന്ന ഉയര്‍ന്ന തോതിലാണ്. ഇത് രാജ്യത്തിന്റെ വ്യാപാരശിഷ്ടത്തിനുമേല്‍ സമ്മര്‍ദമേറ്റിത്തുടങ്ങിയ സാഹചര്യങ്ങളിലാണ് നിയന്ത്രണ നടപടി. നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ അധ്യക്ഷതയിലുള്ള “ധന സ്ഥിരതയ്ക്കും വികസനത്തിനു”മായുള്ള ഉപസമിതി തിങ്കളാഴ്ച യോഗം ചേര്‍ന്നു. ബാങ്കുകളുടെ സ്വര്‍ണനാണയം വില്‍പ്പന നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

Loading...

Leave a Reply

Your email address will not be published.

More News