Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:33 pm

Menu

Published on August 9, 2013 at 3:47 pm

കോള്‍ ഇന്ത്യയുടെ അഞ്ചു ശതമാനം ഓഹരി കൂടി വില്‍ക്കാൻ തീരുമാനം

govt-to-sell-5-stake-in-cil-to-fetch-rs-8400-cr

ന്യൂദല്‍ഹി: നവരത്ന പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്‍െറ അഞ്ചു ശതമാനം ഓഹരികള്‍ കൂടി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് കോള്‍ ഇന്ത്യാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. നിലവില്‍ കോള്‍ ഇന്ത്യയുടെ 90 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലാണ്. കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി കൂടി വില്‍ക്കുന്നതോടെ 31.58 കോടി ഓഹരികള്‍ പൊതുജനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൈയില്‍ എത്തും. ഓഹരി വില്‍പ്പനക്കായി ഏഴ് മെര്‍ച്ചന്‍റ് ബാങ്കര്‍മാരെയാണ് നിയമിക്കുക. ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിനാണ് തൊഴിലാളികള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. അതേസമയം ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന പണം പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.കോള്‍ ഇന്ത്യാ ലിമിറ്റഡിൻറെ അഞ്ചു ശതമാനം ഓഹരികള്‍ കൂടി വിൽക്കുന്നത് വഴി 8400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് .

Loading...

Leave a Reply

Your email address will not be published.

More News