Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:21 am

Menu

Published on October 6, 2017 at 2:41 pm

മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്നും കൊച്ചുമക്കൾ തട്ടിയത് ഒന്നരലക്ഷം

granddaughters-cheat-grandmother

കടുത്തുരുത്തി: മുത്തശ്ശി അറിയാതെ അവരുടെ അക്കൗണ്ടിൽ നിന്നും രണ്ടു കൊച്ചുമക്കൾ ചേർന്ന് അപഹരിച്ചത് ഒന്നരലക്ഷം രൂപ. പെന്‍ഷന്‍ തുക ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്ന അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കൊച്ചുമക്കള്‍ക്കെതിരേ 88 കാരിയായ മുത്തശ്ശി പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഇവരുടെ മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ ആണ് ഇങ്ങനെ ഒരു തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കി. സരോജിനി കുഞ്ഞുക്കുട്ടി എന്ന ആ വൃദ്ധയുടെ പണം എടിഎം ഉപയോഗിച്ച്‌ പിന്‍വലിച്ചെടുത്തത് പേരകുട്ടികളായ മുപ്പത്തിയാറുകാരിയായ ദിവ്യാമോളും ബിന്ദുമോളെന്ന നാല്പത്തിനാലുകാരിയുമാണ്.

ഇരുവരും ചേർന്ന് സരോജിനിയുടെ പേരില്‍ നിക്ഷേപിക്കപ്പെട്ട 1,60,000 രൂപ എടിഎം കാര്‍ഡ് ഉപയോഗിച്ച് അപഹരിക്കുകയായിരുന്നു. പോസ്റ്റുമാനില്‍ നിന്നും എ ടി എം കാർഡ് ഒപ്പിട്ടു വാങ്ങിയ ശേഷം ഇവർ പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു ഈ തുക. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തനിച്ചു താമസിക്കുകയായിരുന്ന സരോജിനിയമ്മ ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതിച്ചു നല്‍കിയ ശേഷം ബാക്കി അവശേഷിച്ച നാലു സെന്റ് സ്ഥലത്താണ് ജീവിച്ചുപോന്നിരുന്നത്.

അങ്ങനെയിരിക്കെ ബിന്ദുവും ദിവ്യയും കൂടെ വീടു വെയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം ഒന്നരലക്ഷം രൂപയ്ക്ക് സരോജിനിക്ക് നല്‍കുകയും ചെയ്തു. ഈ പണം സരോജിനിയമ്മയുടെ പേരില്‍ തന്നെ ബാങ്കില്‍ ഇടുകയും പാസ്ബുക്കില്‍ ചേർക്കുകയും ചെയ്തു.

ബാങ്ക് തപാലില്‍ അയച്ച എടിഎം കാര്‍ഡ് ഇവർ രണ്ടുപേരും ചേർന്ന് പോസ്റ്റുമാന്റെ കയ്യില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയും ഇതുവഴി പണം തട്ടുകയുമായിരുന്നു. സരോജിനിയമ്മ മരുന്നു വാങ്ങാനായി ബാങ്കില്‍ നിന്നും പണമെടുക്കാന്‍ ചെന്നപ്പോഴാണ് തനിക്ക് പറ്റിയ തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News