Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:37 pm

Menu

Published on October 6, 2016 at 5:10 pm

പ്രായം കൂടം തോറും ഉയരം ചുരുങ്ങുന്ന അപൂര്‍വ്വ രോഗവുമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥ …

grandmother-shrinks-to-the-size-of-2fttall-toddler

പ്രായം കൂടം തോറും കൈകാലുകള്‍ ചുരുങ്ങുന്ന അവസ്ഥയാണ് ഈ 60 വയസുകാരിയ്ക്ക്. വൈദ്യശാസ്ത്രം പോലും നിഷ്പ്രഭമായ ഈ രോഗത്തിനു മുന്നില്‍ ഇനി എന്ത് എന്ന് അറിയാതെ ജീവിക്കുയാണ്‌ ഇവര്‍.ശരീരപ്രകൃതി കൊണ്ട് ഒരു കുഞ്ഞിനെ പോലെയാണ് ഇപ്പോൾ ഇവർ. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് ശാന്തി ദേവി എന്ന സ്ത്രീയ്ക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സാധാരണ ആളുകളെ പോലെ ഇവര്‍ക്ക് കൈകള്‍ യാഥേഷ്ടം ചലിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. നടക്കാനോ ജോലികള്‍ ചെയ്യാനോ ഒന്നിനും ആവുന്നില്ല. രണ്ട് പതിറ്റാണ്ടി ഇവര്‍ ഈ ദുരന്ത ജീവിതം നയിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് അടി ഉയരമുണ്ടായിരുന്ന ദേവിക്ക് ഇപ്പോള്‍ രണ്ട് അടിയായി ചുരുങ്ങിയിരിക്കുന്നു.

മൂന്നു മാസം അതി കഠിനമായ വേദനയാണ് ഇവള്‍ അനുഭവിച്ചത്. പിന്നീട് ശരീരത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. അവളുടെ അസ്ഥികള്‍ ചുരുങ്ങി ഉയരും കുറഞ്ഞ് വന്നു. ഞങ്ങള്‍ക്ക് ഈ മാറ്റം മനസ്സിലായി എങ്കിലും അവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് നടക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ആണ് വേദനയോടെ അതിനെ അംഗീകരിച്ചതെന്നും ശാന്തി ദേവിയും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.വളരെ അവിശ്വസനീയമായ രോഗാവസ്ഥയാണിതെന്നാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്‌ടറായ പങ്കജ് ശ്രീവാസ്തവ പറയുന്നത്.

കുറെ ആശുപത്രിയില്‍ കാണിച്ചു എങ്കിലും അവര്‍ പറയുന്ന വലിയ പണ ചിലവുള്ള ടെസ്റ്റുകള്‍ ചെയ്യാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ചികിത്സകള്‍ ഒന്നും നടത്താന്‍ കഴിയുന്നില്ല. മറ്റ് ഗ്രാമങ്ങളില്‍ നിന്നും ഇവരെ കാണാന്‍ മാത്രമായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News