Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:24 pm

Menu

Published on October 1, 2014 at 3:05 pm

മുന്തിരിക്കുരു ക്യാൻസർ തടയുമെന്ന് പഠനം

grape-seed-extract-kills-cancer-cells

മുന്തിരിയുടെ കുരു തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ വംശജനായ അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റി ഓഫ് ക്യാന്‍സര്‍ സെന്ററിലെ ഡോ രാജേഷ് അഗര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം.ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനവിനും മുന്തിരിങ്ങ അത്യുത്തമമാണെന്ന്‌ അറിയാവുന്നവര്‍ വളരെ വിരളമാണ്.

grape seed extract kills cancer cells2

വിവിധതരം വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്‌.അതുപോലെ തന്നെ ഗുണമുള്ളതാണ് മുന്തിരിക്കുരുവും. മുന്തിരിയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പന്നം ക്യാൻസർ തടയാൻ സഹായിക്കുന്നു.ഇത് ക്യാന്‍സറുണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

grape seed extract kills cancer cells3

എന്നാല്‍ ഇവ നല്ല കോശങ്ങളെ നശിപ്പിക്കുന്നില്ല.ഇതിനെ കുറിച്ചുള്ള പ്രാഥമിക പരീക്ഷണം എലികളിലാണ് നടത്തിയിരുന്നത്.ഇത് വിജയിച്ചതോടെ മനുഷ്യകോശങ്ങളിലും ഇത് പ്രയോഗിക്കുകയായിരുന്നു. വർദ്ധിച്ച കൊളസ്ട്രോൾ, ആതറോസ്ക്ലറോസിസ് (രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ), മുറിവുകൾ ഉണങ്ങാൻ, എല്ലുകളുടെ ബലം വർദ്ധിപ്പിക്കുക, നീർവീക്കം എന്നിവയെ തടയാൻ മുന്തിരി അത്യുത്തമമാണ്.

grape seed extract kills cancer cells5

Loading...

Leave a Reply

Your email address will not be published.

More News