Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:38 pm

Menu

Published on November 11, 2013 at 5:19 pm

വിവാഹത്തലേന്ന് കല്ല്യാണവീട്ടിലെ മണിയറയില്‍ കല്ല്യാണ ചെക്കനും മുന്‍ കാമുകിയും….. കൈയ്യോടെ പിടികൂടിയത് വീഡിയോഗ്രാഫര്‍…..!!

groom-and-his-lover-caught-on-wedding-eve-from-bedroom

വിവാഹത്തലേന്ന് കല്ല്യാണ വീട്ടിലെ മണിയറയില്‍ കല്ല്യാണ ചെക്കനും മുന്‍ കാമുകിയും….. കൈയ്യോടെ പിടികൂടിയത് വീഡിയോഗ്രാഫര്‍….. കല്ല്യാണ വീട്ടില്‍ അടിപിടി….. കഴിഞ്ഞാഴ്ചയാണ് കര്‍ണ്ണാടകത്തില്‍ ആണ് സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്നു വരന്‍. എന്നാല്‍ ഇയാളുടെ സമ്മതമില്ലാതെയാണ് നാട്ടിലെ ഒരു ഹോമിയോ ഡോക്ടറുമായി വീ്ട്ടുകാര്‍ വിവാഹം ഉറപ്പിച്ചത്. മൂന്നാഴ്ച മുമ്പ് വീട്ടിലെത്തിയപ്പോഴാണ് തന്റെ വിവാഹം ഉറപ്പിച്ച വിവരം ഇയാള്‍ അറിയുന്നത്. ഇയാള്‍ തന്റെ അനിഷ്ടം അറിയിച്ചുവെങ്കിലും വാക്കു കൊടുത്ത വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല . വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഇയാള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹത്തിന് തീരുമാനിച്ചത്. ഇതിന് മുമ്പായി ശനിയാഴ്ച വന്‍ വിവാഹ സത്ക്കാരം നടത്തി. വരന്റെ കൂടെ ജോലി ചെയ്യുന്ന ഏതാനും യുവതീ യുവാക്കളും കല്ല്യാണത്തിനെത്തിയിരുന്നു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. പാര്‍ട്ടി ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫറാണ് സംഭവം ആദ്യം കണ്ടത്. ആദ്യം സംശയം തോന്നിയില്ലെങ്കിലും ശ്രദ്ധിച്ചപ്പോഴാണ് വരന്റെ സുഹൃത്തുക്കളാണെന്നു പറഞ്ഞെത്തിയ യുവതിയുടെ കൂടെ വരന്‍ മണിയറയില്‍ കിടന്ന് രസിക്കുന്നത് കണ്ടത്. ഉടന്‍ മറ്റ് സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെ സംഭവം വീട്ടുകാരും അറിഞ്ഞു. സംഭവം ചര്‍ച്ചയായതോടെ നാട്ടുകാരില്‍ ഒരാള്‍ അടുത്തു തന്നെയുള്ള വധുവായ ഹോമിയോ ഡോക്ടറെയും വിവരം അറിയിച്ചു. വധുവിന്റെ അച്ഛനും സുഹൃത്തുക്കളും എത്തിയതോടെ സംഗതി വഷളായി. അടി തുടങ്ങിയതോടെ പൊലീസെത്തി രണ്ടുവീട്ടുകാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് കാമുകിയെ തന്നെ വിവാഹം കഴിക്കാന്‍ ചെറുക്കന്‍ തീരുമാനിക്കുകയായിരുന്നു. ഒടുക്കം എല്ലാം ശുഭം!!!

Loading...

Leave a Reply

Your email address will not be published.

More News