Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 12:36 pm

Menu

Published on September 25, 2013 at 4:52 pm

ഐഫോണ്‍ വിരലടയാള ലോക്ക് ആര്‍ക്കും ഭേദിക്കാം; രഹസ്യവുമായി ഹാക്കര്‍മാര്‍

hackers-revealed-secret-for-unlocking-fingerprint-locking-system-of-apple

ബെര്‍ലിന്‍: ഐഫോണ്‍ 5എസിന്റെ വിരലടയാള രഹസ്യം ഭേദിക്കാന്‍ കഴിയുമെന്ന്  ജര്‍മനിയിലെ ഒരു സംഘം ഹാക്കര്‍മാര്‍ കണ്ടുപിടിച്ചു. ഈ സംവിധാനം ഭേദിക്കാന്‍ കഴിയുന്നവര്‍ക്ക് ഹാക്കര്‍മാരുടെ കൂട്ടായ്മ 15,000 ഡോളറിലധികം പ്രഖ്യാപിച്ചതിന്  പിന്നാലെയാണ് വിരലടയാളം ഭേദിക്കാനുള്ള രഹസ്യം പുറത്തുവരുന്നത്.കയോസ് കമ്പ്യൂട്ടര്‍ ക്ലബ് എന്ന സംഘടനയാണ് അല്‍പം സങ്കീര്‍ണമായ രീതിയിലാണെങ്കിലും രഹസ്യം പുറത്തുകൊണ്ടുവന്നത്. ഐഫോണ്‍ ഉടമസ്ഥന്റെ വിരലടയാളം സംഘടിപ്പിച്ചുകഴിഞ്ഞാല്‍ 2400 ഡിപിഐ സൂക്ഷ്മതയില്‍ അതിന്റെ ഫോട്ടോയെടുത്ത് പ്രത്യേക രീതിയില്‍ ഒരു സുതാര്യമായ ഷീറ്റില്‍ പതിപ്പിക്കും.കട്ടിയുള്ള മഷിയില്‍ ഇതിന്റെ പ്രിന്റെടുത്ത് അതിന്മേല്‍ ചായം ചേര്‍ത്ത നേര്‍ത്ത റബര്‍ പാലോ വെളുത്ത മരപ്പശയോ ഒഴിക്കും. ഇത് ഉറച്ചു  കഴിയുമ്പോള്‍ ഷീറ്റില്‍നിന്ന് ഇത് വലിച്ചെടുത്ത് ഊതിയശേഷം ഐഫോണില്‍ പതിപ്പിച്ചാല്‍ ഫോണ്‍ തുറക്കാനാകും. വിരലിന്റെ ഈര്‍പ്പം ലഭിക്കാന്‍ വേണ്ടിയാണ് ഊതുന്നത്.കുറ്റാന്വേഷണത്തിനും മറ്റുമുപയോഗിക്കുന്ന ബയോമെട്രിക് രീതികള്‍ രഹസ്യം സൂക്ഷിക്കേണ്ട സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അതുകൊണ്ടാണ് ആപ്പിളിന്റെ അവകാശവാദത്തെ തങ്ങള്‍ ഖണ്ഡിക്കുന്നതെന്നും രഹസ്യം പുറത്തുവിട്ട കയോസ് പറഞ്ഞു. മാത്രമല്ല, ഈ രീതിയുപയോഗിച്ച് ഏത് വിരലടയാള സെന്‍സറുകളെയും കബളിപ്പിക്കാന്‍ കഴിയുമെന്നും കയോസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News