Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൃത്തിയായിരിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. കയ്യിലും മറ്റും മണ്ണ് പറ്റിയാല്‍ ഉടന്‍ തന്നെ അത് കളയാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. ഇതിന് സോപ്പുകള്‍കൊണ്ട് ശരീരം വൃത്തിയാക്കുക എന്ന രീതിയും സാധാരണക്കാര്‍ക്കടക്കമുണ്ട്.
പുതിയ കാലത്ത് സോപ്പും കടന്ന് ഇത് ഹാന്‍ഡ് വാഷില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ ചെളിയും അഴുക്കും കഴുകിക്കളയാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇതത്രം ഹാന്‍ഡ് വാഷുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ കേട്ടോളൂ പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കും ഹാന്‍ഡ് വാഷുകള്‍.
കഴുകാന്‍ വേണ്ടി കയ്യിലെടുക്കുന്ന ഹാന്‍ഡ് വാഷുകള്‍ കഴുകി കളഞ്ഞാലും അല്‍പം കയ്യില്‍ ശേഷിക്കും. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെത്താന്‍ ഇതുമതി.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
മാത്രമല്ല കുട്ടികള്‍ കയ്യില്‍നിന്ന് നേരിട്ട് അവ വായിലാക്കുകയും ചെയ്യും. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് ഇത് എത്തുക. 2012-2014 കാലയളവില്‍ 12 വയസുള്ള കുട്ടികളെ വിശദമായ പഠിച്ച ശേഷമാണ് ഇത്തരമൊരു പഠനഫലം പുറത്തുവന്നത്.
അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇതുവഴി കുട്ടികള്‍ക്കുണ്ടാകാമെന്നും പഠനം പറയുന്നു. മാത്രമല്ല ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.
സോപ്പുകള്‍ ഉപയോഗിച്ച് കൈകഴുകിയാലും നല്ലതുപോലെ ശുദ്ധജലത്തില്‍ വീണ്ടും കഴുകുന്നത് ഇത് ഒരു പരിധി വരെ തടയാം. ഹാന്‍ഡ് വാഷുകളുടെ മണമോ വഴുവഴുപ്പോ യാതൊരുകാരണവശാലും കൈകളില്‍ അവശേഷിപ്പിക്കാതിരിക്കുക.
Leave a Reply