Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 10:43 pm

Menu

Published on April 20, 2015 at 4:54 pm

ഇയർഫോണിൽ തുടർച്ചയായി പാട്ട് കേൾക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!!

harmful-effects-of-loud-music-through-earphones

സമൂഹത്തില്‍ ഇന്ന് ഇയര്‍ഫോണിൻറെ ഉപയോഗം ഒരു ട്രെന്‍ഡ്‌ ആയി മാറിയിരിക്കുകയാണ്‌. മറ്റു സംസ്‌ഥാനങ്ങളെ അനുകരിച്ച്‌ കേരളത്തില്‍ ഇതിന്റെ ഉപയോഗം കൂടുതലായി കണ്ടു വരുന്നു. ഇവ മനുഷ്യര്‍ക്ക്‌ വിനോദത്തിനും സമയം നീട്ടുന്നതിനും വിരസത അകറ്റുവാനും മാനസീകോല്ലാസത്തിനുമെല്ലാം ഇവ പ്രയോജനകരമാണ്‌. എന്നാല്‍ ഇവയുടെ ഉപയോഗം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്‌നത്തില്‍ ആരും ബോധവാന്‍മാരല്ല.അധികമായാല്‍ അമൃുതും വിഷം’ എന്നു പറയുന്നതു പോലെ ഇത്തരം വസ്‌തുക്കളുടെ അമിത ഉപയോഗം നമ്മുടെ ചെവിയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും മാരകമായി ബാധിക്കുന്നു.
–
harmful effects of loud music through earphones0
–
തുടർച്ചയായി ഇയർഫോണിൽ പാട്ട് കേൾക്കുന്ന ശീലമുള്ളവർ 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ച് മിനിറ്റെങ്കിലും ചെവിക്ക് വിശ്രമം നൽകണമെന്ന് ഡോക്ടർമാർ പറയുന്നു. അല്ലെങ്കിൽ നിങ്ങളുടെ കേൾവിശക്തി ക്രമേണ കുറയാൻ ഇത് കാരണമാകും. അമിത ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കൂടാതെ ചെവിക്കുള്ളിലെ ഫ്ലൂയിഡിൻറെ പ്രഷർ കൂടുന്ന മേനിയേഴ്സ് സിൻഡ്രോം ഉള്ളവർക്ക് തലചുറ്റൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
–
harmful effects of loud music through earphones2
–
അമിത ശബ്ദം ഏകാഗ്രത കുറയ്ക്കുമെന്നും പ്രമേഹ രോഗികൾ അമിത ശബ്ദം കേട്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷണൽ ഇനീഷ്യേറ്റീവ് ഫോർ സേഫ് സൌണ്ടിലെ വിദഗ്ദ ഡോക്ടർമാർ പറയുന്നു. ഗർഭിണികൾ അമിത ശബ്ദം കേൾക്കുന്നത് രക്തക്കുഴൽ ചുരുങ്ങുന്നത് വഴി ഗർഭസ്ഥ ശിശുവിൻറെ വളർച്ചയെ വരെ ബാധിക്കാൻ ഇടയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
–
harmful effects of loud music through earphones3

Loading...

Comments are closed.

More News