Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജ്യൂസായും പഴമായും പലതരം ഡെസേര്‍ട്ടുകളിലും ഭക്ഷണ പാനീയങ്ങളിലും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് പൈനാപ്പിള്‍.
പൈനാപ്പിള്‍ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ എ,ബി, സി, ഇ എന്നിവയും അയേണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ പ്രോട്ടീന്‍, ഫാറ്റ്, ഊര്‍ജ്ജം, കൊളസ്‌ട്രോള്‍ എന്നിവ നന്നേ കുറവാണ്.
പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ബ്രോമെലായ്ന്‍ എന്ന എന്‍സൈമാണ്. ഇത്, പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. കൂടാതെ ക്യാന്‍സറിന് കാരണക്കാരായ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞു ക്യാന്‍സറിനെ പ്രതിരോധിക്കാനും കഴിവുള്ളവയാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ബ്രോമെലായ്‌നൊപ്പം പൈനാപ്പിളിലെ മറ്റ് ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ചേരുമ്പോള്‍ രോഗപ്രതിരോധ ശക്തി കൂട്ടുകയും മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാത്സ്യം, മഗ്‌നീഷ്യം എന്നിവ ഉള്ളതിനാല്‍ തന്നെ ഇവ എല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും മിനറലുകളും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചും പ്രായമായവരില്‍.
പൊട്ടാസ്യം, ബ്രോമെലായ്ന്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പൈനാപ്പിള്‍.
എന്നാല്‍ പൈനാപ്പിള്‍ അമിതമായി കഴിക്കുന്നത് പ്രമേഹം കൂടാനും പല തരത്തിലുള്ള അലര്‍ജി ഉണ്ടാകാനും കാരണമാകുമെന്ന് ഓര്‍ക്കുക. ചിലരില്‍ പൈനാപ്പിള്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാകുന്നതായും കണ്ടുവരുന്നു.
റുമാറ്റിസം ഉള്ളവരും കിഡ്‌നി രോഗികളും ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിര്‍ദേശമനുസരിച്ച് പൈനാപ്പിള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ നല്ല ആസിഡ് ഫുഡ് ആയതിനാല്‍കഴിക്കുമ്പോള്‍ പല്ലുകളുടെ ഇനാമല്‍ സോഫ്റ്റ് ആകാനും കേടുപാടുകള്‍ ഉണ്ടകാനും കാരണമാകുന്നു.
Leave a Reply