Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:59 pm

Menu

Published on March 18, 2017 at 12:46 pm

ഇളനീരിന് ഗുണങ്ങളേറെ

health-benefits-of-tender-coconut

ഇളനീരിന് ഗുണങ്ങളേറെയാണ്. ദാഹവും ക്ഷീണവുമകറ്റാന്‍ ഇളനീരിനെ വെല്ലാന്‍ മറ്റൊരു ദാഹശമിനി ഇല്ലെന്നു തന്നെ പറയാം. ക്ഷീണമകറ്റി ഉന്‍മേഷം സ്വന്തമാക്കാന്‍ പ്രകൃതിദത്തമായ ഈ പാനീയം കുടിച്ചാല്‍ മതി.

പ്രത്യേകിച്ചും ഈ വേനല്‍ക്കാലത്ത് ഇളനീരിനോളം കുടിക്കാന്‍ പറ്റിയ മറ്റൊരു പാനീയമില്ലെന്നു തന്നെ പറയാം. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും മിനറല്‍സും ഇളനീരിലുണ്ട്. 100 മില്ലീലിറ്റര്‍ ഇളനീരില്‍ 90 ശതമാനവും ജലാംശമാണ്. ഇതിനു പുറമെ 0.9 ഗ്രാം മാംസ്യവും 1.4 ഗ്രാം കൊഴുപ്പും 0.6 ഗ്രാം ലവണവും 6.3 ഗ്രാം അന്നജവും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഇളനീരില്‍ ഏകദേശം അര ഗ്ലാസ് പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ സി, ബി, കോംപ്ലക്‌സ് വൈറ്റമിനുകള്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, മാംഗനീസ് എന്നിവയാല്‍ സമൃദ്ധമാണ് ഇളനീര്‍. മാത്രമല്ല മറ്റേതൊരു പാനീയത്തേക്കാളും വേഗത്തില്‍ ഇളനീര്‍ ദാഹവും ക്ഷീണവും അകറ്റും.

ഭക്ഷണനിയന്ത്രണമാവശ്യമുള്ള രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ശരീരക്ഷീണമകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷം ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കേണ്ടി വരുമ്പോള്‍ ഇളനീര്‍ മുടങ്ങാതെ കഴിക്കുന്നത് വേഗം ഫലം ചെയ്യും.

മാത്രമല്ല ഇളനീര്‍ കഴിച്ചാല്‍ വൃക്കയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിച്ച് മൂത്രത്തിന്റെ അളവു കൂടുകയും ചെയ്യും. അതുപോലെ പൊങ്ങന്‍പനി, അഞ്ചാം പനി എന്നിവ മൂലം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ മാറ്റുന്നതിനും, ഞരമ്പുകളുടെ തളര്‍ച്ച അകറ്റുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇളനീര്‍ കഴിക്കുന്നത് ഉത്തമമാണ്. കരിക്കിന്‍ വെള്ളമുപയോഗിച്ച് സ്ഥിരമായി മുഖം കഴുകുന്നവര്‍ക്ക് മുഖക്കുരു വരുവാനുള്ള സാദ്ധ്യതയും കുറവാണ്.

ഛര്‍ദ്ദി മാറ്റാന്‍ ഇളനീര്‍ കുടിക്കുന്നത് ഫലപ്രദമാണ്. വയറിളക്കം, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, കോളറ തുടങ്ങിയ രോഗങ്ങള്‍ കാരണം ശരീരത്തിലെ ജലാംശവും, ധാതു ലവണങ്ങളും നഷ്ടപ്പെടുന്ന അവസരത്തില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇളനീര്‍ ഉത്തമമമാണ്. പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന ചുളിവുകള്‍ തടയാനും ഇത് ഉപകരിക്കും. മികച്ച ദാഹശമിനിയാണിത്. നിര്‍ജലീകരണം തടയാന്‍ ഇളനീരിനു കഴിയും.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കാനും ഇളനീരിനു കഴിയും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഇളനീരിനെ ആശ്രയിക്കാം. ഹൃദയത്തിലെ മോശം കൊളസ്‌ട്രോളിന്റെ ( എല്‍.ഡി.എല്‍) അളവു കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ (എച്ച്.ഡി.എല്‍) അളവു കൂട്ടി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഇളനീരിനു കഴിയും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഴ്ചയില്‍ മൂന്നു നാലു തവണ ഇളനീരു കുടിച്ചാല്‍ മതി. മൈഗ്രേന്‍ പോലുള്ള കടുത്ത തലവേദന അകറ്റാന്‍ ഇളനീരു കുടിച്ചാല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം കടുത്ത തലവേദന നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഇളനീരിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. പ്രമേഹ രോഗികളുടെ ശരീരഭാരം നിയന്ത്രിക്കാനും കൈകാലുകളിലെ മരവിപ്പകറ്റാനും ഇളനീരിനു കഴിയും.

മൂത്രാശയ രോഗങ്ങള്‍ക്കൊരു പരിഹാര മാര്‍ഗമാണിത്. മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ ഇളനീരു കുടിക്കാം. മൂത്രാശയ കല്ലിനെ പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇളനീരിനു കഴിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News