Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് നൈറ്റ് ഷിഫ്റ്റ് ജോലികള്‍ സാധാരണമാണ്. നഴ്സ്, ഫാക്ടറി ജോലിക്കാര്‍, സെക്യൂരിറ്റി, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിങ്ങനെ മിക്കവാറും എല്ലാ ജോലികളും ഷിഫ്റ്റ് സമ്പ്രദായത്തിന്‍ കീഴിലുള്ളവയാണ്. പലര്‍ക്കും ഇത്തരം ജോലികൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. സ്ഥിരമായി ജോലി സമയം മാറുന്നതുമായി പലരുടെയും ശരീരം പൊരുത്തപ്പെടില്ല. അള്‍സര്‍, ഇന്‍സുലിന്‍ പ്രതിരോധം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയൊക്കെ സംഭവിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാം.
–

–
1. രാത്രി ജോലി ചെയ്യുമ്പോള്‍ ജങ്ക് ഫുഡുകള്‍ പോലുള്ളവ കഴിക്കാന്‍ പലർക്കും തോന്നാറുണ്ട്. എന്നാൽ ഇവ ശരീരത്തിന് ദഹിപ്പിക്കാനാവാതെ വന്നാല്‍ അത് അനാരോഗ്യകരമാകും. ഇവയ്ക്ക് പകരം അണ്ടിപ്പരിപ്പുകളോ, പഴങ്ങളോ കഴിക്കാവുന്നതാണ്.
2.കഴിയുന്നതും ഏതാനും മാസങ്ങളെങ്കിലും നീളുന്ന ഷിഫ്റ്റുകളില്‍ ജോലി ചെയ്യുക.ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ ശരീരം പുതിയ സമയക്രമവുമായി പൊരുത്തപ്പെടും. എന്നാൽ എല്ലാ ആഴ്ചയും വരുന്ന മാറ്റങ്ങളുമായി ശരീരം പൊരുത്തപ്പെടില്ല.
3. രാത്രിയില്‍ ഉറങ്ങുകയും രാവിലെ ഉറക്കമെഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് സാധാരണമായ രീതി. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ പുതിയ സമയക്രമവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുക. ഉറക്കം വന്നാലും ഉറങ്ങാതെ ഇരിക്കുകയും, ഉറക്കമുണരേണ്ട സമയത്ത് മാത്രം എഴുന്നേല്‍ക്കുകയും ചെയ്ത് ശരീരത്തെ പുതിയ സമയക്രമവുമായി പൊരുത്തപ്പെടുത്തുക.
–

–
4. രാത്രി ജോലി ചെയ്യുമ്പോള്‍ എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്ന ശീലം ഉപേക്ഷിക്കുക. രാത്രി ജോലി ചെയ്യുമ്പോള്‍ അത് സഹായിക്കുമെങ്കിലും ക്രമേണ ദോഷകരമാകും. അതിനാൽ എനര്‍ജി ഡ്രിങ്കുകള്‍ക്ക് പകരം ചായയോ, കാപ്പിയോ, വെള്ളമോ കുടിക്കുക.
5.രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കിലും ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പകരം പകല്‍ സമയം ഉറങ്ങുക.
6.രാത്രി ജോലി ചെയ്യുമ്പോള്‍ സ്‌ട്രെസ് ഫ്രീ മനസ് സൂക്ഷിയ്ക്കുക. ഉറക്കക്കുറവും സ്‌ട്രെസും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
–

–
7.നൈറ്റ് ഷിഫ്റ്റിനിറങ്ങുന്നതിനു മുന്‍പ് കുളിച്ചു നോക്കൂ, കൂടുതല്‍ ഉന്മേഷം അനുഭവപ്പെടും.
8.അത്താഴം ലഘുവാകുന്നതാണ് നല്ലത്. പ്രത്യേകിച്ച് നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക്. ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാനും വയറിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
9.ജോലിയ്ക്കിടെ പാട്ടു കേള്‍ക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ ഇത് ഉന്മേഷം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
10.നല്ല വെളിച്ചമുള്ളിടത്തിരുന്നു ജോലി ചെയ്യുക. ഉറക്കം തൂങ്ങല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
–
